Monday 7 January 2019

ആമക്കുളം



ആമക്കുളം




ഈ എഴുത്ത് മനോരമ  ഓൺലൈനിൽ  പ്രസിദ്ധീകരിച്ചു ലിങ്ക് :https://www.manoramaonline.com/literature/your-creatives/2018/12/29/childhood-memories-written-by-samson-mathew.html



ഞങ്ങളുടെ ഗ്രാമത്തെ കീറിമുറിച്ചു കൊണ്ട് കടന്നുപോകുന്ന റെയിൽവേ ലൈനിന്റെ ഓരത്തായിരുന്നു ആമക്കുളം. പച്ചപായ മൂടി റബ്ബർമരങ്ങൾ  ചാഞ്ഞിറങ്ങി നിൽക്കുന്ന സാമാന്യം വലിപ്പമുള്ള ആമക്കുളം. കുളത്തി അങ്ങിങ്ങു പൂവിട്ടു നിൽക്കുന്ന ആമ്പ ചെടിക. നല്ല ഭംഗിയായിരുന്നു ആമക്കുളം കാണുവാ. കിഴക്ക മലക കയറിയിറങ്ങി കിതച്ചോടുന്ന തീവണ്ടികളുടെ കൂക്കുവിളിക മുഖരിതമാക്കിയ ബാല്യകാലം. എന്റെ വീട്ടി നിന്നും രണ്ടുകിലോമീറ്റ ദൂരത്തായിരുന്നു റെയിൽപാത. വലിയ ഒച്ചയി തീയും പുകയുമായി മീറ്റർഗേജ് പാതയിലൂടെ ഏന്തി വലിഞ്ഞോടുന്ന കൽക്കരി വണ്ടിക. ആവിഎഞ്ചിനുകളുടെ ചുക്..ചുക് ശബ്ദം ഏറെ  ദൂരത്തുനിന്ന് തന്നെ കേൾക്കാം. അന്നൊക്കെ റെയിൽവേലൈനിൽ വീണുകിടക്കുന്ന കൽക്കരികഷ്ണങ്ങൾ വലിയ കൗതുകമായിരുന്നു. കൽക്കരികഷ്ണങ്ങൾ പെറുക്കി വീട്ടി കൊണ്ടുവന്നു ചിരട്ടയ്ക്കൊപ്പം ഇസ്തിരിപ്പെട്ടിയി  കനലായി ഉപയോഗിക്കുമായിരുന്നു. കൽക്കരികഷ്ണങ്ങൾ  ഇട്ടുകത്തിച്ച പെട്ടിയുടെ ചൂട് ഏറെനേരം നിൽക്കും. കഞ്ഞിപ്പശ ചേർത്തു ഉണക്കിയ തുണിക വെള്ളംകുടഞ്ഞു തേച്ചെടുത്താ വടിപോലെ നിൽക്കും

കിഴക്കൻമലയുടെ മുകളിലേക്ക്  ഉദിച്ചുവരുന്ന പ്രഭാതസൂര്യന്റെ കിരണങ്ങ ഏറ്റുകൊണ്ട്  കൂട്ടുകാരോടൊത്ത് ആമക്കുളം കാണുവാൻ നടത്തിയ യാത്രക. വീട്ടിൽനിന്നു റെയിൽവേ റോഡിലെത്തണമെങ്കി  പാടവും തൊടിയുമൊക്കെ താണ്ടണം. ഇടയ്ക്കു വലിയൊരു കനാലുമുണ്ട്. വഴിനിറയെ കാഴ്ചക. ഇടവഴിയിലൂടെ സൂക്ഷിച്ചു പോകണം. പാമ്പുകളും ചേരകളും ഓന്തുകളുമൊക്കെ വെയിൽകായാൻ കിടക്കുന്നുണ്ടാകും. വഴിയാത്രക്കാരുടെ കാലടികളുടെ ശബ്ദം കേൾക്കുമ്പോൾ അലസമായി തലയുയർത്തി നോക്കി, പതിയെ ഒഴിഞ്ഞുമാറി വീണ്ടും സുഷുപ്തിയിലേക്ക് ഊളയിടുന്ന നിരുപദ്രവകാരിക. ഇടവഴിയുടെ വാരികളി നിൽക്കുന്ന കടലാമണക്കി  നിന്ന്  തണ്ടുപൊട്ടിച്ചെടുത്തു കറ നേർത്ത പുൽകുഴലിലൂടെ ഊതി കുമിളകളാക്കി കൂട്ടുകാരുടെ കൂടെ പറത്തിക്കളിക്കുവാ എന്തായിരുന്നു രസം. ആരുടെ കുമിളയാണ് കൂടുത നേരം പൊട്ടാതെ പറക്കുക എന്നുനോക്കിയാകും വിജയിയെ തീരുമാനിക്കുക.

നടവഴി ചെന്നെത്തുന്നത് കുമാരേട്ടന്റെ വെറ്റിലത്തൊടിയിലേക്കു ആണ്. തൊടി നിറയെ കലപിലകൂട്ടുന്ന പൂത്താംകിളിക. തൊടിയുടെ മൂലയ്ക്കുള്ള ചെറിയ ഓലപ്പുരയുടെ മുറ്റത്ത് ചുരുണ്ടുകൂടി കിടക്കുന്ന പാണ്ട നായ. ആളനക്കം കേൾക്കുമ്പോൾ ചെവി കൂർപ്പിച്ചു എഴുന്നേറ്റുനിന്ന് രണ്ടുകുരയ്ക്കും.പരിചയക്കാരാണ് എന്നറിയുമ്പോ മൂപ്പ വീണ്ടും ചുരുണ്ടുകൂടി കിടക്കുവാ നോക്കും. തൊടി കടന്നാ തോടാണ്. തോടിനു കുറുകെയുള്ള ചെറിയ സിമന്റ് സ്ലാബ് കടന്നു വരമ്പിലൂടെ  മുമ്പോട്ടു പോകണം. പോകുന്ന വഴിയ്ക്കു തോട്ടി  മടകെട്ടി നിറുത്തിയ വെള്ളത്തി നിറയെ തവളപരിഞ്ഞീലുക പാട കെട്ടി എണ്ണ കോരിയൊഴിച്ചതുപോലെ കിടക്കുന്നത് കാണാം. തോടിന്റെ വരമ്പുനിറയെ ഞണ്ടി മാളങ്ങ. പുറത്തേക്ക് എത്തിനോക്കുന്ന ഞണ്ടുക അനക്കം കേൾക്കുന്നതോടെ മാളത്തിലേക്ക് വലിയും. ചേമ്പിലക്കുണ്ടി അവിടവിടെയായി വയറുവീർപ്പിച്ചു ഇപ്പോ പൊട്ടും എന്നമട്ടി വെള്ളത്തിലേക്ക് ചാടാനിരിക്കുന്ന പച്ചത്തവളക. പാടത്തു രാവിലെ തന്നെ മീ പിടിക്കാനെത്തി തത്തിതത്തി ചെളിയി തിരയുന്ന വെള്ളകൊറ്റിക. തോട്ടി ഉയർന്നുനിൽക്കുന്ന കമുക് കുറ്റിയി വെള്ളത്തിലേക്ക് നോക്കി തപസ്സിരിക്കുന്ന നീലപൊന്മാ. കൈത പൊന്തകൾക്കിടയിൽ  കടിപിടി കൂടുന്ന കീരിക്കൂട്ടങ്ങ. പാടത്തിനു കുറുകെയുള്ള ചെറിയ വരമ്പിലൂടെ  മുമ്പോട്ടുനടക്കുമ്പോ കാലുകളി നെല്ലോലക വന്നുതഴുകും. നെല്ലോലകളുടെ തുമ്പത്തു തങ്ങി നിൽക്കുന്ന മഞ്ഞുതുള്ളിക കുഞ്ഞു സൂര്യനുകളെപ്പോലെ വെട്ടിത്തിളങ്ങും.

പാടം കടന്നുകയറി ചെന്നെത്തുന്നത്  വലിയൊരു കനാലിലേക്കാണ്. ദൂരെ കിഴക്കൻമലയിൽ കല്ലടയാറിന് കുറുകെ തടയണകെട്ടി  കനാലിലൂടെ  വെള്ളം ജലസേചനത്തിനായി തിരിച്ചുവിടുന്നു. വേനൽക്കാലത്ത് ഡാമിൽനിന്ന് കനാലിലൂടെ  വെള്ളം തുറന്നുവിടും. വെള്ളം തുറന്നുവിടുമ്പോ അതിനൊപ്പം ഒത്തിരി കാഴ്ചകളും ഒഴുകിവരും. വമ്പൻമീനുകൾ, മലമ്പാമ്പുക, ചെറുകാട്ടുമൃഗങ്ങ, വിഷപ്പാമ്പുക, വാഴക്കുലക, വൃക്ഷക്കൊമ്പുക, അപൂർവമായി കാട്ടുപന്നിക അങ്ങനെ എന്തെല്ലാം. ആ കാഴ്ചക കണ്ടുനിൽക്കാൻ നല്ല  രസമാണ്. അതോടെ  കനാലിന്റെ ഇരുപുറവുമുള്ള  കിണറുകളും തോടുകളുമൊക്കെ ജലസമൃദ്ധമാകും.  നാട്ടുകാർക്കൊക്കെ അപ്പോ ഉത്സവകാലമാണ്. മീൻപിടുത്തക്കാരെ കൊണ്ടു ഇരുകരകളും നിറയും. കനാൽപാലത്തിന്റെ അക്കരെ റബ്ബർതോട്ടമാണ്. റബ്ബർതോട്ടത്തിന്റെ ഇടയിലുള്ള നടവഴി ചെന്നുകയറുന്നത് റെയിൽവേലൈനിലേക്കാണ്. മീറ്റർഗേജ് പാതയിലൂടെ പാസഞ്ച വണ്ടികളേക്കാളുപരി ഗുഡ്‌സ്‌ വണ്ടികളായിരുന്നു അന്ന് ഓടിയിരുന്നത്. കേരളത്തിലേക്ക് അരിയും പച്ചക്കറിയും മറ്റു അത്യാവശ്യ സാധനങ്ങളും എത്തിയിരുന്നത്  ഈ റെയിൽവേ പാതയിലൂടെ ആയിരുന്നു.



റെയിൽപാത മുറിച്ചുകടന്നാ  ആമക്കുളമായി. കുളത്തി നിറയെ ആമക. ചെറിയ ആമകൾ മുത ഇടത്തരം വലിപ്പമുള്ളവ വരെ കൂട്ടത്തി കാണും. ഞങ്ങളുടെ നാട്ടിലെ മറ്റേതെങ്കിലും കുളത്തി ആമകളുണ്ടോയെന്നു എനിക്കറിയുകയില്ല. പ്രഭാതത്തി അവ കൂട്ടമായി കുളക്കരയി  ഇളംവെയി കൊള്ളുവാ വന്നുകിടക്കും. ആളനക്കം  കേട്ടാ അവ വെള്ളത്തിലേക്ക് ഊളയിടും. പുറംലോകം കാണുവാ ഇഷ്ടമുള്ള ജീവികളാണ് ആമക. കൂട്ടത്തി സഞ്ചാരികളായ  ആമക പതുക്കെ ഇഴഞ്ഞിഴഞ്ഞു  റെയിൽപാതയും കടന്നു അപ്പുറം ലോകം കാണാനിറങ്ങും. റെയിൽപാത കടക്കുവാനുള്ള  സാഹസത്തി  ട്രെയിനിനടിയി  പെട്ടു ചതഞ്ഞരഞ്ഞ ആമക ഒട്ടേറെ. പുതുപുത്ത തലമുറക്കാരായ ആമക അതൊന്നുമറിയാതെ യാത്രയ്ക്കിറങ്ങും. നിശബ്ദമായ രാത്രികളുടെ ഏകാന്തകളി അവ റെയിൽപാളം മുറിച്ചു കടക്കും. ആ ഉദ്യമത്തി ജീവ നഷ്ടമായ തന്റെ പൂർവികരെക്കുറിച്ചുള്ള വ്യഥക ഒന്നും ആമകൾക്കില്ലല്ലോ. കറുത്ത പുറംതോടിന്റെ  ഉള്ളിൽനിന്ന് തല പുറത്തേക്കിട്ടു  തനിക്കു ചുറ്റുമുള്ള ലോകത്തെ ചരിഞ്ഞുനോക്കി യാതൊരു ധൃതിയുമില്ലാതെ അവ  ഇഴഞ്ഞുനീങ്ങും.  നാം മാത്രമല്ല അവരും ഭൂമിയുടെ അവകാശികളാണ്. പാടങ്ങളും തോടുകളും കടന്നു ജന്മാന്തരങ്ങളുടെ പൊരുൾ തേടിയുള്ള യാത്രക.

ആമക്കുളത്തിന്റെ അടുത്തുള്ള റെയിൽവേ പുറമ്പോക്കിലായിരുന്നു എന്റെ കൂട്ടുകാര ഷാജിയുടെ വീട്. റെയിൽവേ ലൈനിന്റെ ഓരത്തെ തിട്ടയി നിൽക്കുന്ന രണ്ടുമുറി ആസ്‌ബറ്റോസ്‌ വീടിലേക്ക് കയറിപ്പോകുന്ന മൻപടികൾ. മുറ്റത്തു നിറയെ മഞ്ഞ കനകാംമ്പരങ്ങ. മുറ്റത്തൊരു കൂറ്റ പേരമരമുണ്ട്. ആസ്‌ബറ്റോസ്‌ ഷീറ്റിനു മുകളിലേക്ക് പടർന്നുനിൽക്കുന്ന ആ പേരമരത്തി എപ്പോഴും കാണും ധാരാളം പേരയ്ക്കക. അകത്ത് നല്ല ചുവപ്പുനിറമുള്ള പേരയ്ക്കക മൂന്നാലെണ്ണം കടിച്ചുമുറിച്ചു ഞങ്ങ അവിടെ ചെല്ലുമ്പോതന്നെ ശാപ്പിടും. അവന്റെ അത്തയും ഉമ്മയും നല്ല സ്നേഹമുള്ളവരാണ്. അവർക്ക്  മകന്റെ കൂട്ടുകാരോടൊക്കെ വലിയ കാര്യമാണ്. വീടിന്റെ തിണ്ണയി നിന്ന് ഓടിമറയുന്ന ട്രെയിനുകളെ നോക്കിനിൽക്കാൻ നല്ല രസമായിരുന്നു. ശബരിമല സീസ ആയാ സ്വാമിമാ പൂമാലകളൊക്കെ എറിഞ്ഞു തരും. ചിലപ്പോൾ ഓറഞ്ചോ ആപ്പിളോ  ഒക്കെ കിട്ടിയാൽ ഭാഗ്യം. എന്റെ കൂട്ടുകാര ഷാജി ആമപിടുത്തതിന്റെ ഉസ്താദ് ആയിരുന്നു. സ്കൂളി മിക്കപ്പോഴും ഇഷ്ട ആമകളെ പിടിച്ചു കൊണ്ടുവരും. അങ്ങനെ  ഞങ്ങ അറിഞ്ഞു ആമഷാജിയെന്ന് അവന് ഇടംപേരും  നൽകി. ആമഷാജി എന്നു വിളിക്കുന്നതിന്‌ അവനും വലിയ എതിർപ്പൊന്നുമുണ്ടായിരുന്നില്ല. ആമകളെ കാണുന്നത് ഞങ്ങൾക്കൊക്കെ വലിയ കൗതുകമായിരുന്നു.

ഞാ ആദ്യമായിട്ട്  ഒരു ആമയെ അടുത്തുകാണുന്നത് അഞ്ചാംക്ലാസ്സി പഠിക്കുമ്പോഴാണ്.
 'നിനക്കൊരു കൂട്ടം കാട്ടിത്തരാം'
എന്നുപറഞ്ഞു ഷാജി പോക്കറ്റി നിന്നൊരു കുഞ്ഞ  ആമയെ പുറത്തെടുത്തു ബെഞ്ചിന് കീഴെ  തറയി വെച്ചു. ചെറിയ ഉരുള പാറക്കല്ലുപോലെയൊരു സാധനം. മുതുകത്തു ചില കുറിവരക. തലയും കാലുമൊന്നും കാണാനില്ല. ചുണ്ടത്തു വിര വെച്ചു ശൂ.. എന്നൊരു ആംഗ്യവിക്ഷേപത്തോടെ മിണ്ടാതിരിക്കുവാ അവ പറഞ്ഞു. കുറെ കഴിഞ്ഞപ്പോ പതിയെ കാലും തലയുമൊക്കെ പുറത്തേക്കു വന്നു. ആമകുഞ്ഞ  തല  വെളിയിലേക്കു ഇട്ടു ഞങ്ങളെയൊക്കെ ഒന്നു ചെറഞ്ഞു നോക്കി. കണ്ണുകളിലൊരു നിസംഗഭാവം. പിന്നെ പതിയെ അനങ്ങാ തുടങ്ങി. പെട്ടെന്ന് ബെല്ലടിച്ചു ഷാജി ആമയെ പിടിച്ചു പോക്കറ്റിലാക്കി ഒന്നും അറിയാത്തതുപോലെ ബെഞ്ചിലിരുന്നു. പിന്നീട് ഇടയ്ക്കൊക്കെ ഷാജി ആമകളെ സ്കൂളി കൊണ്ടുവരും. ഞങ്ങൾക്കൊക്കെ ആമകളെ കാണുന്നത്  വലിയ കൗതുകം ആയിരുന്നു. അന്നത്തെ എന്റെ വലിയ മോഹം ആയിരുന്നു ഒരു ആമയെ സ്വന്തമാക്കുക എന്നത്. ഷാജിയോടു ഞാ എത്ര കെഞ്ചിയിട്ടും ഇഷ്ട കനിയുന്ന മട്ടില്ല. ആ സ്കൂൾ വർഷം അങ്ങനെ കടന്നുപോയി.




ൾപ്രൊമോഷൻ ഉള്ളതുകൊണ്ട് ഹെഡ്മാഷ് എല്ലാവരെയും ഉന്തിത്തള്ളി  ആറാംക്ലാസ്സിലേക്ക് കയറ്റിവിട്ടു. ക്ലാസ്സുതുടങ്ങിയപ്പോഴാണ് അറിയുന്നത് കണക്ക് മാഷ് കുട്ടികളുടെ പേടിസ്വപ്‌നം ആയ സുധാകര സാ ആണെന്ന്. കഷണ്ടി കയറിയ തല, നല്ല തടിച്ച ശരീരം, കൂട്ടത്തി മുഖത്ത് ഒരു വട്ടകണ്ണടയും. സുധാകര മാഷിനെ കണ്ടാ തന്നെ ഞങ്ങ പേടിച്ചു വിറയ്ക്കും. കണക്കുക്ലാസ്സിന്റെ സമയമാകുമ്പോഴേക്കും  ക്ലാസ്  ഒന്നു നിശബ്ദമാകും. എത്ര തല്ലിപ്പൊളി പിള്ളേ ആണെങ്കിലും മാഷിന്റെ കണക്ക് ക്ലാസ് എന്നുകേൾക്കുമ്പോൾ പെരുവിരലി നിന്നു  ഒരു വിറയ മേലോട്ട് കയറും. കാരണം സുധാകര സാറിന്റെ തല്ലിനു നല്ല ഉശിരാണ്. ഒരെണ്ണം തുടയ്ക്കു കിട്ടിയാ കാളയെ കാച്ചിയതു പോലെ അതു കുറെനാളത്തേക്ക് അവിടെത്തന്നെ കാണും. അടിപേടിച്ചു എല്ലാവരും തലേന്നത്തെ ഹോംവർക്ക് എവിടെ നിന്നെങ്കിലും കോപ്പിയടിച്ചു ബുക്കി എഴുതിവെയ്ക്കും.

കണക്ക് എനിയ്ക്കു അന്നും ഇന്നും കേറാമുട്ടിയാണ്. ലസാഗുവും ഉസാഗുവും ആരവും ലംബവുമൊക്കെ തലപുണ്ണാക്കിയിരുന്ന കാലം. എം.എസ്സിക്കു പഠിക്കുന്ന അപ്പൻപെങ്ങൾ ഇടയ്ക്കൊക്കെ വീട്ടി  വരാറുള്ളതുകൊണ്ട് ഞാ കണക്കു ഹോംവർക്ക് ഒക്കെ ഒരുവിധം ഒപ്പിച്ചിരുന്നു. മുപ്പത്തി  വലിയ പഠിപ്പിസ്റ്റ് ആയിരുന്നു. ദൂരെയുള്ള പട്ടണത്തി ആയിരുന്നു മാവി പഠിച്ചിരുന്നത്.  അപ്പൻ പെങ്ങളെ കാണുമ്പോ എനിക്ക് ആശ്വാസമാകും. കണക്കുമാഷിന്റെ തല്ല് കൊള്ളണ്ടല്ലോ. അപ്പൻപെങ്ങൾ  നന്നായി വഴക്കും പറഞ്ഞുകൊണ്ടാകും മിക്കപ്പോഴും ഹോംവർക്ക്   ചെയ്യാ  സഹായിച്ചിരുന്നത്.
' ഇവനു രണ്ടു പോത്തിനെ വാങ്ങികൊടുക്കുകയാകും ഭേദം
എന്നു ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കും.വഴിക്കണക്കുക  എന്റെ  പേടിസ്വപ്നം ആയിരുന്നു. വഴിക്കണക്കുകളുടെ ഉത്തരങ്ങളി യൂണിറ്റ് എഴുതുവാ ഞാ എപ്പോഴും മറക്കുമായിരുന്നു.
' എടാ ചെറുക്കാ ഉത്തരം ഇത്ര മാങ്ങാ അല്ലെങ്കി ചക്ക എന്ന് എഴുത് '
എന്നു പറഞ്ഞുകൊണ്ട്  അപ്പൻപെങ്ങൾ  എന്റെ തലയ്ക്ക് കിഴുക്കും. എന്നാലും സുധാകര സാറിന്റെ ചൂരൽകഷായത്തെക്കാൾ  എത്രയോ ഭേദം ആയിരുന്നു ആ കിഴുക്ക്.

അന്ന് ക്ലാസ്സി എത്തിയപ്പോ തന്നെ കണക്ക് നോട്ടുബുക്കിനായി മൂന്നാലുപേ പിടിവലി തുടങ്ങി. എന്റെ കൂടെയിരിക്കുന്നത് ആമ ഷാജിയാണ്. അവനാകട്ടെ, കണക്ക് എന്നു കേൾക്കുന്നതുതന്നെ ചതുർത്ഥിയാണ്. കണക്കുസാ ക്ലാസ്സി എത്തുന്നതിന്  മുമ്പ് തന്നെ അവ   ശട പടേന്ന്   ഹോംവർക്ക്  എങ്ങനെയൊക്കെയോ ബുക്കി പകർത്തി. ബെല്ലടിച്ചു ഒന്നാംപീരീഡ്‌  കണക്ക്  ആണ് വിഷയം. ഒരു കൈയ്യി  നീളമുള്ള ചൂരൽവടിയും മറ്റേ കൈയ്യി  മൂക്കിൽപ്പൊടി കുപ്പിയുമായി സാ ക്ലാസ്സിലെത്തി. സാറിന്റെ വീക്ക്നെസ്  ആയിരുന്നു മൂക്കിപൊടി. പൊടി കൈയ്യിലിട്ടു തിരുമ്മി ഒരു വിരൽകൊണ്ട്  മൂക്കിലേക്ക് തള്ളിക്കേറ്റി സാ ഒരു നിമിഷം നിശബ്ദനായി നിൽക്കും. പിന്നെ ദിഗന്തങ്ങ നടുങ്ങുമാറ്‌ തുമ്മും. ആ ഒച്ച കേട്ട് കുട്ടികളും പള്ളിക്കൂട കെട്ടിടവും വിറയ്ക്കും. അത്ര ഒച്ചയായിരുന്നു ആ തുമ്മലുകൾക്ക്.

സാ ക്ലാസ്സി വന്നപാടെ എല്ലാവരോടും ഗൃഹപാഠം കാണിക്കുവാ ആവശ്യപ്പെട്ടു. ഉത്തരങ്ങ നോക്കി തെറ്റുവരുത്തിയ  ഓരോരുത്തർക്കായി ചൂരൽപഴം കൊടുത്തുകൊണ്ട് സാ എന്റെ ബഞ്ചിന്റെ  അടുത്തെത്തി. അടി കിട്ടാതെ രക്ഷപെട്ടവ ചുരുക്കും മാത്രം. എന്റെ ബുക്ക്  നോക്കി സാ ഒന്നു അമർത്തി മൂളി. ഹാവൂ ..രക്ഷപെട്ടു..അപ്പ പെങ്ങളേ സ്തുതി. അടുത്ത ഊഴം ആമഷാജിയുടേത് ആണ്. അവ എന്റെ കണക്ക് ഹോംവർക്ക് അപ്പടി കോപ്പി അടിച്ചിരിക്കുകയാണ്. ഞാ അപ്പൻപെങ്ങളുടെ അടുത്തുനിന്നു വഴക്കുകേട്ടു യൂണിറ്റ് വെട്ടിത്തിരുത്തി എഴുതിയതുകൂടെ അവ അതുപോലെ വെട്ടിത്തിരുത്തി കോപ്പി അടിച്ചിരിക്കുകയാണ്. സാറിന് കാര്യം പിടികിട്ടി. സാർ അവന്റെ  കൈയ്യിൽ ചോക്ക് കൊടുത്തിട്ട് ചെന്നു ബോർഡിൽ  ആ കണക്കുചെയ്യുവാൻ ആവശ്യപ്പെട്ടു. പാവം കുടുങ്ങി.. ബ്ലാക്ക് ബോർഡിന് മുമ്പിൽ മിഴുങ്ങസ്യാ എന്നമട്ടിൽ  നിൽക്കുന്ന അവനു തുടയിൽ  അഞ്ചാറുപെട  സാർ കൊടുത്തു. പിന്നെ 'പോയി  ബഞ്ചിലിരിക്കടാ..'  എന്നൊരു ആട്ടും. വേദനയാൽ പുളഞ്ഞുകൊണ്ടു അവൻ സീറ്റിൽ വന്നിരിപ്പായി. നോട്ട്ബുക്ക് കോപ്പിയടിക്കാൻ  കൊടുത്തതിന് സാർ എന്നെയൊന്നു രൂക്ഷമായി നോക്കിയെങ്കിലും അടിച്ചില്ല. ഞാൻ മെല്ലെ ഒന്നും അറിയാത്തതുപോലെ കുനിഞ്ഞിരുന്നു.
അന്നു വൈകിട്ടു സ്കൂൾ വിട്ടുപോകുമ്പോൾ അവൻ എന്റെ കൈയ്യിൽ ഒരു കൂട്ടം വെച്ചുതന്നു. ഞാൻ കൈവെള്ള തുറന്നു നോക്കി ..കുഞ്ഞനൊരു ആമ. അടി കിട്ടിയിട്ടും അവൻ എനിയ്ക്കെന്തിനാണ് ആമയെ സമ്മാനമായി തന്നതെന്നു മനസ്സിലായില്ല. കുഞ്ഞു സൗഹൃദങ്ങൾ അങ്ങനെയാണ്.