Wednesday 28 February 2018

ഓണത്തിനിടയിൽ വാക്കുകച്ചവടം



ഓണത്തിനിടയി വാക്കുകച്ചവടം



ആചാര്യാത് പാദമാദത്തേ
പാദം ശിഷ്യഃ സ്വമേധയാ
പാദം സബ്രഹ്മചാരിഭ്യഃ
പാദം കാലക്രമേണ തു.

 വിദ്യാഭ്യാസം വഴി അഥവാ ഗുരുവിൽ നിന്ന്  അറിവ് കാല്‍ ഭാഗം മാത്രമേ ലഭിക്കുക ഉള്ളു, സ്വന്തം പരിശ്രമം കൊണ്ടു കാ ഭാഗവും  മറ്റുള്ളവരോടു ചോദിച്ചു പഠിച്ചു കാൽ ഭാഗവും ബാക്കി കാലം കടന്നു പോകുന്ന അനുസരിച്ചു അനുഭവങ്ങ തരുന്ന അറിവും ആയിരിക്കും എന്ന് ശ്ലോകത്തിലൂടെ മനസിലാക്കാം, അങ്ങനെ എങ്കി ജീവിതകാലം മുഴുവ നാം വിദ്യാർത്ഥികളാണ്.

ചില മലയാളപദങ്ങളും ശൈലികളും ഉണ്ടായതിന് പിറകി രസകരങ്ങളായ വസ്തുതക ഉണ്ട് അത്  വായനക്കാരുമായി പങ്കുവയ്ക്കുന്നു, എല്ലാം വായനയിലൂടെ ലഭിച്ചവയാണ്. അറിവിന് അതിരില്ല എന്നതാണ് ശരിയായ അറിവ്. ഏതു അറിവും നിസ്സാരമല്ല, അത് മറ്റുള്ളവരുമായി പങ്കുവെയ്ക്കാതിരിന്നാ പറയുടെ  കീഴി വെച്ച വിളക്ക് പോലെ ആർക്കും പ്രയോജനം ഇല്ലാതെ പോകും.

'കമാ' എന്നൊരക്ഷരം:

എന്തെങ്കിലും മിണ്ടുക അല്ലെങ്കി മറുപടി പറയുക എന്നർത്ഥം. പലപ്പോഴും മറ്റുള്ളവർക്ക് ദേഷ്യംവരുമ്പോ അത് ശമിപ്പിക്കുവാ വേണ്ടി 'കമാ എന്നൊരക്ഷരം മിണ്ടീല്ല ' എന്ന് നാം പറയാറുണ്ട്. ക മുത മ വരെയുള്ള ഏതെങ്കിലും ശബ്ദം ഉച്ചരിക്കുക എന്നർത്ഥം. പണ്ട് കേരളത്തില്‍  നിലനിന്നിരുന്ന കടപയാദിഎന്ന ഒരു അക്ഷര സംഖ്യാ സമ്പ്രദായമുണ്ട്. ഇതില്‍ സംഖ്യകള്‍ക്ക് പകരം വാക്കുകള്‍ ഉപയോഗിക്കുന്ന രീതിയാണ് അതായത്  ഓരോ അക്ഷരത്തിനും ഒരു സംഖ്യ. അതു പ്രകാരം കമ എന്ന വാക്കിന്‍റെ വില കൂട്ടിയാ  51 എന്ന്  കാണാം. ചുരുക്കി പറഞ്ഞാല്‍ മലയാളത്തിലെ 51 അക്ഷരങ്ങളില്‍ ഒന്ന് പോലും  മിണ്ടരുത് എന്നർത്ഥം.

കുതികാ വെട്ട്:

ചതിക്കുക,വഞ്ചിക്കുക എന്നർത്ഥം. കുതികാലിന് വെട്ടിയാ പിന്നെ ഓടാ സാധിക്കുകയില്ല അപ്പോ ഇരയെ കീഴ്പ്പെടുത്താം. അഥവാ ഇര രക്ഷപെട്ടാലും ആ കാ ഒരിക്കലും പഴയപടി ആകുകയില്ല ഇതു പഴയ യുദ്ധതന്ത്രം ആയിരുന്നു. ഇന്നും കൊട്ടേഷ സംഘങ്ങളുടെയും രാഷ്ട്രീയകുലപാതകങ്ങ നടത്തുന്നവരുടെയും അടവ്.  കൂടാതെ പണ്ടുകാലത്തു തിരുവതാംകൂറി നിലനിന്നിരുന്ന ഒരു പ്രാകൃതശിക്ഷാ രീതി ആയിരുന്നു ഇത്. കുതികാലിലെ പെരുഞരമ്പ് വെട്ടുന്ന ഈ ക്രൂരശിക്ഷാവിധി സ്വാതിതിരുനാൾ  മഹാരാജാവാണ് നിറുത്ത ആക്കിയത്.

വെള്ളാന:

നടപ്പാക്കാ ഏറെ ചെലവുവരുന്നതും യാതൊരു പ്രയോജനവും ഇല്ലാത്ത സംഗതി.കേരളത്തിലെ മിക്ക സർക്കാർ സ്ഥാപനങ്ങളുടെയും ഇപ്പോഴത്തെ സ്ഥിതി. പണ്ടുകാലത്ത് തായ് ലാൻഡ് രാജാവ് വൻതുക ചിലവാക്കി വെള്ളാനകളെ തീറ്റിപോറ്റിയിരുന്നു. രാജകുടുബത്തിന്റെ ഐശ്വര്യലക്ഷണം ആയി അവയെ കരുതിയിരുന്നു.വിശേഷ അവസരങ്ങളി  എഴുന്നെള്ളിക്കുക അല്ലാതെ അവയെകൊണ്ട് കാര്യമായ ഒരു ഉപയോഗവും രാജാവിന് ഉണ്ടായിരുന്നില്ല. രാജാവിന് ആരോടെങ്കിലും വിരോധം തോന്നിയാ അവർക്കൊരു വെള്ളാനയെ ദാനം നൽകും. എന്നിട്ട് കൃത്യമായി അവയെ തീറ്റിപ്പോറ്റണം എന്ന് ഒരു രാജകൽപന പുറപ്പെടുവിക്കും. എത്ര സമ്പന്ന ആയാലും അവയെ തീറ്റിപ്പോറ്റാ ഉള്ള ചിലവുമൂലം കടം കയറി ഗതികെട്ട് ഒടുവി പെരുവഴിയി ആകും.


'കോഞ്ഞാട്ട' ആയി പോകുക :

 പാഴ് ആയി പോകുക, ഉപയോഗം ഇല്ലാതെ പോകുക എന്നൊക്കെ അർത്ഥം.  തെങ്ങിന്റെ ഓല മുളച്ചുവരുമ്പോൾ ഉള്ള സംരക്ഷണ കവചമാണ് കോഞ്ഞാട്ട. ഓല വളർന്നു കഴിയുമ്പോൾ മടലിനോട് ചേർന്ന് പട്ടയുടെ ഇടയിൽ കോഞ്ഞാട്ട, വല പോലെ പൊതിഞ്ഞിരിക്കുന്നതായി കാണാം. പിന്നീട്  പ്രത്യേകിച്ചു ഉപയോഗം ഒന്നും ഇല്ലാത്ത പാഴ് വസ്തു ആയി അത് മാറും. തീ കത്തിക്കാനോ മറ്റോ ഉപകാരപ്പെടും.

കോഞ്ഞാട്ട എന്ന പദം പാഴ് വസ്തു എന്ന അർത്ഥത്തിൽ  പ്രാദേശികമായി ഉപയോഗിക്കാറുണ്ട്. 'പാഴായിപ്പോവുക' എന്ന അർത്ഥത്തിൽ കോഞ്ഞാട്ടയായിപ്പോവുക   ശൈലീപ്രയോഗം  നിലവിലുണ്ട്.ജീവിതകാലത്ത് ഒരിക്കൽ എങ്കിലും ജീവിതം കോഞ്ഞാട്ടയായി പോകും എന്നു വീട്ടുകാരിൽ നിന്നോ നാട്ടുകാരിൽ നിന്നോ ശകാരം  കേൾക്കാത്തവർ
ചുരുക്കം . ജീവിതം കോഞ്ഞാട്ടയായ എല്ലാവർക്കും എന്നെങ്കിലും നല്ല കാലം വരട്ടെ..


വെള്ളരിക്കാപട്ടണം:

ഒരു സാങ്കൽപിക പട്ടണം. കേരളത്തി പണ്ട് വെള്ളരിക്കയ്ക്കു വിലയില്ലാത്തതിനാലും ധാരാളം കൃഷി ചെയ്തിരുന്നതിനാലും ആണ് ഈ പദം മലയാളത്തി ഉണ്ടായത് എന്നു തോന്നുന്നു. 
നിയമത്തിന് യാതൊരു വിലയും ഇല്ലാതെ അനീതിയും അക്രമവും നടമാടുന്ന സ്ഥലം. ഇംഗ്ലീഷിലെ ബനാന റിപ്പബ്‌ളിക്കിന് ( banana republic )  തുല്യമായ പദം. 1901 അമേരിക്ക എഴുത്തുകാരനായ ഒ.ഹെൻറി ആണ് ഈ പ്രയോഗം  ആദ്യം  നടത്തിയത് ..
രാഷ്ട്രീയ ശാസ്ത്രത്തി, ഒരു പരിമിത-വിഭവ ഉൽപന്നത്തിന്റെ കയറ്റുമതിയെ ആശ്രയിച്ച് ഒരു സമ്പത്ത് വ്യവസ്ഥ നിലനിൽക്കുന്ന ഒരു രാഷ്ട്രീയ അസ്ഥിര രാജ്യത്തെ ആണ് താ ഉദേശിച്ചത്‌. വാഴപ്പഴ കയറ്റുമതിയും വാഴ കൃഷിയും കൊണ്ടു നിലനിൽക്കുന്ന ഒരു രാജ്യം യാതൊരു നിയമവ്യവസ്ഥയും അവിടെ നിലവി ഇല്ല അന്നത്തെ ചില ലാറ്റി അമേരിക്ക രാജ്യങ്ങളെ ആണ് ഒ.ഹെൻറി പരിഹസിച്ചത്.

കച്ചട അല്ലെങ്കി കച്ചറ:

മോശപ്പെട്ടത്, താണതരത്തി ഉള്ളത്, അഴുക്ക് എന്നൊക്കെ അർഥം. അറബി നാട്ടി  ഈ വാക്ക് ധാരാളം പ്രയോഗിക്കും. എന്നാ ഇതു അറബിവാക്കല്ല, മറിച്ചു ഉർദുവിൽ നിന്ന് കടം എടുത്ത പദം 
തെക്ക മലയാളത്തില്‍ കച്ചട എന്നും വടക്ക മലബാറി കച്ചറ എന്നും പറയാറുണ്ട് . 'കച്‌രാ'  എന്നു ഹിന്ദി. അവഗണിക്കേണ്ടത് എന്ന് ഹിന്ദിയിൽ അർത്ഥം. അതിന്റെ മൂലപദം സംസ്‌കൃതത്തി നിന്നുണ്ടായതാണ്. കദ്+ചരാ  അതായത് കദ് എന്നാ ചീത്ത അഥവാ മോശം,ചരാ എന്നാ സ്ഥിതി. മോശം സ്ഥിതി എന്നു അർത്ഥം വരും.

ഏറാ മൂളി ( ഇറാമൂളി )

എറാന്‍, കല്പനപോലെ എന്ന അര്‍ത്ഥത്തില്‍ പ്രഭുക്കന്മാരോടും മറ്റും പറയുന്ന പദം. ഇറയവ എന്ന പദത്തിന് രാജാവ്, നാടുവാഴി എന്നൊക്കെ അർത്ഥം. പണ്ടുകാലത്തു രാജാക്കമാരും ജന്മികളും പറയുന്നത് ഭ്യത്യൻമാർ വായ്മൂടി നിന്ന് അനുസരിക്കുന്നു എന്ന അർത്ഥത്തിൽ ആണ് ഈ പ്രയോഗം.

ഓണത്തിനിടയി പുട്ടുകച്ചവടം:

വലിയ  കാര്യങ്ങൾക്കിടയിലെ ചെറിയ കാര്യം എന്നർത്ഥം. പുട്ട് ആണോ പൂട്ട് ആണോ എന്ന കാര്യത്തി എന്തായാലും തർക്കം നിലനിൽക്കുന്നു.

തൈലം:

വൈദ്യന്മാർ  രോഗിയിൽ പുരട്ടുന്ന  എണ്ണക്കൂട്ട്. സംസ്‌കൃത പദമായ തിലം  അഥവാ  എള്ളിൽ  നിന്ന്  പദോല്പത്തി.

എള്ളിന്റെ സത്താണല്ലോ എള്ളെണ്ണ. എള്ളിൽ  നിന്നെടുക്കുന്ന എണ്ണ ചേർത്ത്  ഉണ്ടാക്കുന്ന കൂട്ട് തൈലം.  ഇന്നു തൈലത്തിനു എള്ളുമായി എന്ത് ബന്ധം?.

കടകവിരുദ്ധം:  

നേർ വിപരീതം,എതിരായി  ഉള്ളത് എന്ന് അർത്ഥം . കളരിപ്പ യറ്റിലെ  പതിനെട്ട് അടവുകളിൽ ഒന്നാണ്  കടകം. നോക്കുന്നതിന്   എതിർ ദിശയിൽ വെട്ടുന്ന രീതി. ഇടത്തേക്ക്  നോക്കി വലതും കാലിൽ  നോക്കി ശിരസ്സിലും വെട്ടുന്ന രീതി. 

ഗവേഷണം:

ഗവേഷണം എന്നാൽ  അന്വേഷണം,മനനം,ഏതെങ്കിലും വിഷയത്തിൽ നിരന്തരമായ പഠനം നടത്തി അതിനെ സംബന്ധിക്കുന്ന പുതിയ കാര്യങ്ങൽ  അറിയുക,  ആ കാര്യത്തിലെ   സത്യം മനസ്സിലാക്കുക . 

പദോല്പത്തി സംസ്‌കൃതത്തിൽ  നിന്ന്.  ‘ഗോവിനെ അന്വേഷിക്കൽ ’ എന്നു ‘ഗവേഷണ’ത്തിനത്ഥം. അതായത് പശുവിനെ അന്വേഷിക്കൽ. പശുവിനു പഴയകാലത്തു അത്രത്തോളം  സ്ഥാനം ഉണ്ടായിരുന്നു ...

എങ്ങനുണ്ട് ?...ചുമ്മാതല്ല  ഇപ്പോൾ  പശുവിന്  അധാർക്കാർഡും ഇൻഷുറൻസും ..


ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്:

മോശം കാര്യങ്ങളി ഒരേ സ്വഭാവം കാണിക്കുന്നവ എന്നർത്ഥം. ഈ രണ്ടു ജീവികളും രാത്രികാലങ്ങളി സഞ്ചരിക്കുകയും സദാ കലപില കൂട്ടുകയും ചെയ്യുന്നു. തരാതരക്കരായുള്ള ആളുകള്‍ തമ്മിലുള്ള സൗഹൃദം എന്നർത്ഥം. പ്രകൃതി  ഈനാംപേച്ചിയും  മരപ്പട്ടിയും തമ്മി സൗഹൃദം ഉണ്ടാകുക അസാധ്യം എന്നാ രണ്ടും ശല്യക്കാരായ ജീവിക ആയതിനാ ആണ് മലയാളത്തി ഇത്തരം ഒരു പ്രയോഗം ഉണ്ടായത്.

തിണ്ണമിടുക്ക്:


സ്വന്തം  ഇടത്തു  കാണിക്കുന്ന  വിരുത്,  വീടിനകത്തു മാത്രം കാണിക്കുന്ന  കഴിവ്  എന്നൊക്കെ അർഥം. എപ്പോഴും അടുക്കളയിലിരുന്ന് തിന്നു തടിച്ചുകൊഴുക്കുന്ന ആൾക്കാർ വീട്ടിലെ സ്ത്രീകളുടെ  മുമ്പിൽ  മിടുക്കന്മാർ ആയിരിക്കും. അടുക്കളയുടെ തിണ്ണ പുറത്ത് ആകും ഇവർ മിടുക്ക് കാണിക്കുക.ഇവരുടെ ‘തിണ്ണമിടുക്ക്’ പുറത്ത് സമൂഹത്തിൽ  നടക്കുകയില്ല എന്ന് സാരം.

സുന:

കൗതുകമുണ്ടാക്കുന്ന സാധനം, അധികം പരിചയം ഇല്ലാത്ത വസ്തു, ചെറിയ ആൺ കുട്ടികളുടെ ലൈംഗിക അവയവം എന്നൊക്കെ അർഥം വരും.
ഒരു പക്ഷെ സുനാമി എന്ന പദത്തി  നിന്നാകും ഈ വാക്ക് ഉണ്ടായത്.സമുദ്രത്തിലോ സമുദ്രങ്ങളോട് ചേർന്ന കരയിലോ ഉണ്ടാകുന്ന ഭൂകമ്പം മൂലം സമുദ്രത്തി ഉണ്ടാകുന്ന വലിയ തിരമാലകളാണ് സുനാമി. ജാപ്പനീസ് ഭാഷയിലെ "സു" (തുറമുഖം) എന്നും "നാമി" (തിരമാല) എന്നും രണ്ടു വാക്കുക കൂടിച്ചേർന്ന്‌ രൂപപ്പെട്ടതാണ്‌ സുനാമി എന്ന പദം.

വരച്ച വരയിൽ  നിറുത്തുക:

വരച്ച വരയിൽ  നിർത്തുക എന്നാൽ  അനുസരിപ്പിക്കുക, ഇഷ്ടത്തിന്   കീഴ്പ്പെടുത്തുക  എന്നൊക്കെ അർത്ഥം.        പണ്ടുകാലത്തു ഒരു  വായ്പ വാങ്ങി, പറഞ്ഞ തീയതിക്കകം മടക്കിക്കൊടുക്കാത്തയാളെ വഴിയിൽ വെച്ചു കണ്ടാൽ, അയാൽക്ക്     ചുറ്റും കടം കൊടുത്തയാൽ ഒരു വര വരയ്ക്കും. പണം തിരികെ കൊടുക്കാതെ, കടം  വാങ്ങിയ ആൾ   വര മുറിച്ചു കടന്നാൽ  വാദി രാജസദസിലെത്തും. പ്രതിയ്ക്ക് കഠിന  ശിക്ഷയായിരിക്കും ലഭിക്കുന്നത്.


വരച്ചവരയിൽ  നിർ ത്തി  കാര്യം സാധിച്ചെടുക്കുന്ന ഈ രീതിയാണ് പിൻകാലത്തു  'ഘരാവോ' ആയി മാറിയത്   എന്നു  തോന്നുന്നു. ലക്ഷ്മണ രേഖയും  ഇത്തരുണത്തിൽ  ചിന്ത്യം.

വൈതരണി:

ഏറ്റവും പ്രയാസമുള്ളത്,ദുർഘടം എന്നൊക്കെ അർത്ഥം.

നരകത്തിലെ ഒരു നദി  ആണ് വൈതരണി. ഹിന്ദു മത വിശ്വാസ പ്രകാരം ഉള്ള പാതാളത്തിലെ ഈ  നദി ധർമിഷ്ടനായ ഒരാൾക്ക്  കടക്കുന്നതിന്‍ ഒരു പ്രയാസവും  ഇല്ലെന്ന് വിശ്വസിക്കുന്നു.എന്നാൽ കുരുക്ക് ബുദ്ധികാരായ മനുഷ്യർ  പണ്ടൊക്കെ  മൃതദേഹം  പുതപ്പിച്ച  മുണ്ടിന്റെ കോന്തലയില്‍ ഒരു നാണയം കെട്ടിവയ്ക്കുമായി യിരുന്നു. പരലോകത്തെ വൈതരണി നദി കടക്കുവാനുള്ള കടത്തുകൂലി അല്ലെങ്കിൽ കൈക്കൂലിയാണ് ഈ നാണയം.

അയക്കോലിലെ കാക്ക: 

സ്ഥിരതയില്ലാത്ത സ്വഭാവക്കാര, ചപല എന്നൊക്കെ അർത്ഥം. തുണി ഉണക്കാ ഇട്ട അയയി ഇരിക്കുന്ന കാക്ക ചാഞ്ചാടുന്ന പോലെ അഭിപ്രായം മാറ്റിപ്പറയുന്ന സ്വഭാവം ഉള്ളവരെ ആണ് ഇങ്ങനെ വിശേഷിപ്പിക്കുക.

കരിങ്കാലി:

ഒറ്റുകാര, സ്വന്ത വർഗ്ഗത്തെ വഞ്ചിക്കുന്നവ. യൂറോപ്പിലെ ട്രേഡ് യൂനിയ സമരകാലത്തു രൂപംകൊണ്ട പദമായ ബ്ലാക്ക് ലെഗ് (black leg) എന്നതിന്റെ മലയാള രൂപം. അവകാശ പോരാട്ടത്തി തൊഴിലാളികളുടെ കൂടെ നിൽക്കാതെ മാറിനിൽക്കുകയോ  മറുഭാഗം ചേരുന്നവനോ എന്നൊക്കെ അർത്ഥം.

കിംവദന്തി:

എന്താണ് എന്ന് അന്യോന്യം ചോദിക്കപ്പെടുന്നത് ജനങ്ങളുടെ ഇടയി പ്രചരിച്ചിട്ടുള്ള സത്യമോ അസത്യമോ ആയ വാർത്ത, കേട്ടുകേൾവി. കിം എന്ന സംസ്‌കൃത വാക്കിന് എന്താണ് എന്നർത്ഥം.
പണ്ട്  സ്കൂളിൽ പഠിക്കുമ്പോൾ പരീക്ഷയ്ക്ക് സ്ഥിരം  വാക്യത്തിൽ  പ്രയോഗിക്കാനുള്ള  പദം  ആയിരുന്നു  കിംവദന്തി. ഏതോ ഒരു  വിരുതൻ  ' ഇന്ന്  രാവിലെ  അച്ഛൻ ഒരു കിംവദന്തിയെ  അടിച്ചു  കൊന്നു  കെട്ടിതൂക്കി '  എന്ന് ഉത്തരം എഴുതിയതായി കേട്ടിട്ടുണ്ട്.

അലുഗുലുത്ത്:

അധികം വിലയില്ലാത്തത്, അനാവശ്യമായത്, ഉപയോഗശൂന്യമായത്,ചവറ് എന്നൊക്കെ അർത്ഥം. പദോല്പത്തി ഉർദുവിൽ നിന്നോ അറബിയി നിന്നോ ആകാം.


എന്റെ ബ്ലോഗി അലുഗുലുത്ത് എന്നപദം ധാരാളം ഉപയോഗിച്ചിട്ടുണ്ട്.. അല്ലെങ്കിലും ഒരു അലുഗുലുത്ത് ബ്ലോഗ് അല്ലേ പുനലൂരാ ബ്ലോഗ്.