ഓണത്തിനിടയിൽ വാക്കുകച്ചവടം
ആചാര്യാത് പാദമാദത്തേ
പാദം ശിഷ്യഃ സ്വമേധയാ
പാദം സബ്രഹ്മചാരിഭ്യഃ
പാദം കാലക്രമേണ തു.
വിദ്യാഭ്യാസം വഴി അഥവാ ഗുരുവിൽ നിന്ന് അറിവ് കാല് ഭാഗം
മാത്രമേ ലഭിക്കുക ഉള്ളു, സ്വന്തം പരിശ്രമം കൊണ്ടു കാൽ ഭാഗവും
മറ്റുള്ളവരോടു ചോദിച്ചു പഠിച്ചു കാൽ ഭാഗവും ബാക്കി കാലം കടന്നു പോകുന്ന അനുസരിച്ചു അനുഭവങ്ങൾ തരുന്ന അറിവും ആയിരിക്കും എന്ന് ശ്ലോകത്തിലൂടെ
മനസിലാക്കാം, അങ്ങനെ എങ്കിൽ ജീവിതകാലം മുഴുവൻ നാം വിദ്യാർത്ഥികളാണ്.
ചില മലയാളപദങ്ങളും
ശൈലികളും ഉണ്ടായതിന് പിറകിൽ രസകരങ്ങളായ വസ്തുതകൾ ഉണ്ട് അത്
വായനക്കാരുമായി പങ്കുവയ്ക്കുന്നു, എല്ലാം വായനയിലൂടെ
ലഭിച്ചവയാണ്. അറിവിന് അതിരില്ല എന്നതാണ് ശരിയായ അറിവ്. ഏതു അറിവും നിസ്സാരമല്ല, അത്
മറ്റുള്ളവരുമായി പങ്കുവെയ്ക്കാതിരിന്നാൽ പറയുടെ കീഴിൽ വെച്ച വിളക്ക് പോലെ ആർക്കും പ്രയോജനം ഇല്ലാതെ പോകും.
'കമാ' എന്നൊരക്ഷരം:
എന്തെങ്കിലും മിണ്ടുക
അല്ലെങ്കിൽ മറുപടി പറയുക എന്നർത്ഥം. പലപ്പോഴും മറ്റുള്ളവർക്ക് ദേഷ്യംവരുമ്പോൾ അത് ശമിപ്പിക്കുവാൻ വേണ്ടി 'കമാ എന്നൊരക്ഷരം മിണ്ടീല്ല ' എന്ന് നാം പറയാറുണ്ട്.
ക മുതൽ മ വരെയുള്ള ഏതെങ്കിലും ശബ്ദം
ഉച്ചരിക്കുക എന്നർത്ഥം. പണ്ട് കേരളത്തില്‍ നിലനിന്നിരുന്ന “കടപയാദി” എന്ന ഒരു അക്ഷര സംഖ്യാ സമ്പ്രദായമുണ്ട്. ഇതില്‍
സംഖ്യകള്‍ക്ക് പകരം വാക്കുകള്‍ ഉപയോഗിക്കുന്ന രീതിയാണ് അതായത് ഓരോ അക്ഷരത്തിനും ഒരു സംഖ്യ. അതു പ്രകാരം കമ എന്ന
വാക്കിന്റെ വില കൂട്ടിയാൽ 51 എന്ന്
കാണാം. ചുരുക്കി പറഞ്ഞാല്‍ മലയാളത്തിലെ 51 അക്ഷരങ്ങളില്‍ ഒന്ന് പോലും മിണ്ടരുത് എന്നർത്ഥം.
കുതികാൽ വെട്ട്:
ചതിക്കുക,വഞ്ചിക്കുക എന്നർത്ഥം. കുതികാലിന് വെട്ടിയാൽ പിന്നെ ഓടാൻ സാധിക്കുകയില്ല അപ്പോൾ ഇരയെ കീഴ്പ്പെടുത്താം. അഥവാ ഇര രക്ഷപെട്ടാലും ആ
കാൽ ഒരിക്കലും പഴയപടി ആകുകയില്ല
ഇതു പഴയ യുദ്ധതന്ത്രം ആയിരുന്നു. ഇന്നും കൊട്ടേഷൻ സംഘങ്ങളുടെയും രാഷ്ട്രീയകുലപാതകങ്ങൾ നടത്തുന്നവരുടെയും അടവ്. കൂടാതെ പണ്ടുകാലത്തു തിരുവതാംകൂറിൽ നിലനിന്നിരുന്ന ഒരു പ്രാകൃതശിക്ഷാ രീതി ആയിരുന്നു
ഇത്. കുതികാലിലെ പെരുഞരമ്പ് വെട്ടുന്ന ഈ ക്രൂരശിക്ഷാവിധി സ്വാതിതിരുനാൾ മഹാരാജാവാണ് നിറുത്തൽ ആക്കിയത്.
വെള്ളാന:
നടപ്പാക്കാൻ ഏറെ ചെലവുവരുന്നതും യാതൊരു പ്രയോജനവും ഇല്ലാത്ത
സംഗതി.കേരളത്തിലെ മിക്ക സർക്കാർ സ്ഥാപനങ്ങളുടെയും
ഇപ്പോഴത്തെ സ്ഥിതി. പണ്ടുകാലത്ത് തായ് ലാൻഡ് രാജാവ് വൻതുക ചിലവാക്കി വെള്ളാനകളെ
തീറ്റിപോറ്റിയിരുന്നു. രാജകുടുബത്തിന്റെ ഐശ്വര്യലക്ഷണം ആയി അവയെ കരുതിയിരുന്നു.വിശേഷ
അവസരങ്ങളിൽ എഴുന്നെള്ളിക്കുക അല്ലാതെ അവയെകൊണ്ട് കാര്യമായ ഒരു
ഉപയോഗവും രാജാവിന് ഉണ്ടായിരുന്നില്ല. രാജാവിന് ആരോടെങ്കിലും വിരോധം തോന്നിയാൽ അവർക്കൊരു വെള്ളാനയെ ദാനം നൽകും. എന്നിട്ട് കൃത്യമായി അവയെ തീറ്റിപ്പോറ്റണം എന്ന് ഒരു രാജകൽപന പുറപ്പെടുവിക്കും. എത്ര സമ്പന്നൻ ആയാലും അവയെ തീറ്റിപ്പോറ്റാൻ ഉള്ള ചിലവുമൂലം കടം കയറി ഗതികെട്ട് ഒടുവിൽ പെരുവഴിയിൽ ആകും.
'കോഞ്ഞാട്ട' ആയി പോകുക :
പാഴ് ആയി പോകുക, ഉപയോഗം ഇല്ലാതെ പോകുക എന്നൊക്കെ അർത്ഥം. തെങ്ങിന്റെ ഓല മുളച്ചുവരുമ്പോൾ ഉള്ള സംരക്ഷണ കവചമാണ് കോഞ്ഞാട്ട. ഓല വളർന്നു കഴിയുമ്പോൾ മടലിനോട് ചേർന്ന് പട്ടയുടെ ഇടയിൽ കോഞ്ഞാട്ട, വല പോലെ പൊതിഞ്ഞിരിക്കുന്നതായി കാണാം. പിന്നീട് പ്രത്യേകിച്ചു ഉപയോഗം ഒന്നും ഇല്ലാത്ത പാഴ് വസ്തു ആയി അത് മാറും. തീ കത്തിക്കാനോ മറ്റോ ഉപകാരപ്പെടും.
കോഞ്ഞാട്ട എന്ന പദം പാഴ് വസ്തു എന്ന അർത്ഥത്തിൽ പ്രാദേശികമായി ഉപയോഗിക്കാറുണ്ട്. 'പാഴായിപ്പോവുക' എന്ന അർത്ഥത്തിൽ കോഞ്ഞാട്ടയായിപ്പോവുക ശൈലീപ്രയോഗം നിലവിലുണ്ട്.ജീവിതകാലത്ത് ഒരിക്കൽ എങ്കിലും ജീവിതം കോഞ്ഞാട്ടയായി പോകും എന്നു വീട്ടുകാരിൽ നിന്നോ നാട്ടുകാരിൽ നിന്നോ ശകാരം കേൾക്കാത്തവർ
ചുരുക്കം . ജീവിതം കോഞ്ഞാട്ടയായ എല്ലാവർക്കും എന്നെങ്കിലും നല്ല കാലം വരട്ടെ..
വെള്ളരിക്കാപട്ടണം:
ഒരു സാങ്കൽപിക പട്ടണം. കേരളത്തിൽ പണ്ട് വെള്ളരിക്കയ്ക്കു വിലയില്ലാത്തതിനാലും ധാരാളം
കൃഷി ചെയ്തിരുന്നതിനാലും ആണ് ഈ പദം മലയാളത്തിൽ ഉണ്ടായത് എന്നു തോന്നുന്നു.
നിയമത്തിന് യാതൊരു
വിലയും ഇല്ലാതെ അനീതിയും അക്രമവും നടമാടുന്ന സ്ഥലം. ഇംഗ്ലീഷിലെ ബനാന റിപ്പബ്ളിക്കിന്
( banana republic ) തുല്യമായ പദം. 1901 ൽ അമേരിക്കൻ എഴുത്തുകാരനായ ഒ.ഹെൻറി ആണ് ഈ പ്രയോഗം ആദ്യം
നടത്തിയത് ..
രാഷ്ട്രീയ ശാസ്ത്രത്തിൽ, ഒരു പരിമിത-വിഭവ ഉൽപന്നത്തിന്റെ കയറ്റുമതിയെ ആശ്രയിച്ച് ഒരു സമ്പത്ത് വ്യവസ്ഥ നിലനിൽക്കുന്ന ഒരു രാഷ്ട്രീയ അസ്ഥിര രാജ്യത്തെ ആണ് താൻ ഉദേശിച്ചത്. വാഴപ്പഴ കയറ്റുമതിയും വാഴ കൃഷിയും
കൊണ്ടു നിലനിൽക്കുന്ന ഒരു രാജ്യം യാതൊരു
നിയമവ്യവസ്ഥയും അവിടെ നിലവിൽ ഇല്ല അന്നത്തെ ചില
ലാറ്റിൽ അമേരിക്കൻ രാജ്യങ്ങളെ ആണ് ഒ.ഹെൻറി പരിഹസിച്ചത്.
കച്ചട അല്ലെങ്കിൽ കച്ചറ:
മോശപ്പെട്ടത്, താണതരത്തിൽ ഉള്ളത്, അഴുക്ക് എന്നൊക്കെ അർഥം. അറബി നാട്ടിൽ ഈ വാക്ക്
ധാരാളം പ്രയോഗിക്കും. എന്നാൽ ഇതു അറബിവാക്കല്ല, മറിച്ചു ഉർദുവിൽ നിന്ന് കടം എടുത്ത പദം
തെക്കൻ മലയാളത്തില്‍ കച്ചട എന്നും വടക്കൻ മലബാറിൽ കച്ചറ എന്നും പറയാറുണ്ട് . 'കച്രാ' എന്നു ഹിന്ദി. അവഗണിക്കേണ്ടത് എന്ന് ഹിന്ദിയിൽ അർത്ഥം. അതിന്റെ മൂലപദം സംസ്കൃതത്തിൽ നിന്നുണ്ടായതാണ്. കദ്+ചരാ അതായത് കദ് എന്നാൽ ചീത്ത അഥവാ മോശം,ചരാ എന്നാൽ സ്ഥിതി. മോശം സ്ഥിതി എന്നു അർത്ഥം വരും.
ഏറാൻ മൂളി ( ഇറാൻ മൂളി )
എറാന്‍, കല്പനപോലെ എന്ന അര്‍ത്ഥത്തില്‍ പ്രഭുക്കന്മാരോടും
മറ്റും പറയുന്ന പദം. ഇറയവൻ എന്ന പദത്തിന് രാജാവ്, നാടുവാഴി എന്നൊക്കെ
അർത്ഥം. പണ്ടുകാലത്തു രാജാക്കൻമാരും ജന്മികളും പറയുന്നത് ഭ്യത്യൻമാർ വായ്മൂടി നിന്ന് അനുസരിക്കുന്നു എന്ന അർത്ഥത്തിൽ ആണ് ഈ പ്രയോഗം.
ഓണത്തിനിടയിൽ പുട്ടുകച്ചവടം:
വലിയ കാര്യങ്ങൾക്കിടയിലെ ചെറിയ കാര്യം എന്നർത്ഥം. പുട്ട് ആണോ പൂട്ട് ആണോ എന്ന കാര്യത്തിൽ എന്തായാലും തർക്കം നിലനിൽക്കുന്നു.
തൈലം:
വൈദ്യന്മാർ രോഗിയിൽ പുരട്ടുന്ന എണ്ണക്കൂട്ട്. സംസ്കൃത പദമായ തിലം അഥവാ എള്ളിൽ നിന്ന് പദോല്പത്തി.
എള്ളിന്റെ സത്താണല്ലോ എള്ളെണ്ണ. എള്ളിൽ നിന്നെടുക്കുന്ന എണ്ണ ചേർത്ത് ഉണ്ടാക്കുന്ന കൂട്ട് തൈലം. ഇന്നു തൈലത്തിനു എള്ളുമായി എന്ത് ബന്ധം?.
കടകവിരുദ്ധം:
നേർ വിപരീതം,എതിരായി ഉള്ളത് എന്ന് അർത്ഥം . കളരിപ്പ യറ്റിലെ പതിനെട്ട് അടവുകളിൽ ഒന്നാണ് കടകം. നോക്കുന്നതിന് എതിർ ദിശയിൽ വെട്ടുന്ന രീതി. ഇടത്തേക്ക് നോക്കി വലതും കാലിൽ നോക്കി ശിരസ്സിലും വെട്ടുന്ന രീതി.
ഗവേഷണം:
ഗവേഷണം എന്നാൽ അന്വേഷണം,മനനം,ഏതെങ്കിലും വിഷയത്തിൽ നിരന്തരമായ പഠനം നടത്തി അതിനെ സംബന്ധിക്കുന്ന പുതിയ കാര്യങ്ങൽ അറിയുക, ആ കാര്യത്തിലെ സത്യം മനസ്സിലാക്കുക .
പദോല്പത്തി സംസ്കൃതത്തിൽ നിന്ന്. ‘ഗോവിനെ അന്വേഷിക്കൽ ’ എന്നു ‘ഗവേഷണ’ത്തിനത്ഥം. അതായത് പശുവിനെ അന്വേഷിക്കൽ. പശുവിനു പഴയകാലത്തു അത്രത്തോളം സ്ഥാനം ഉണ്ടായിരുന്നു ...
എങ്ങനുണ്ട് ?...ചുമ്മാതല്ല ഇപ്പോൾ പശുവിന് അധാർക്കാർഡും ഇൻഷുറൻസും ..

ഈനാംപേച്ചിക്ക് മരപ്പട്ടി
കൂട്ട്:
മോശം കാര്യങ്ങളിൽ ഒരേ സ്വഭാവം കാണിക്കുന്നവർ എന്നർത്ഥം. ഈ രണ്ടു ജീവികളും രാത്രികാലങ്ങളിൽ സഞ്ചരിക്കുകയും സദാ കലപില കൂട്ടുകയും ചെയ്യുന്നു.
തരാതരക്കരായുള്ള ആളുകള്‍ തമ്മിലുള്ള സൗഹൃദം എന്നർത്ഥം. പ്രകൃതിൽ ഈനാംപേച്ചിയും മരപ്പട്ടിയും തമ്മിൽ സൗഹൃദം ഉണ്ടാകുക അസാധ്യം എന്നാൽ രണ്ടും ശല്യക്കാരായ ജീവികൾ ആയതിനാൽ ആണ് മലയാളത്തിൽ ഇത്തരം ഒരു പ്രയോഗം
ഉണ്ടായത്.
തിണ്ണമിടുക്ക്:
സ്വന്തം ഇടത്തു കാണിക്കുന്ന വിരുത്, വീടിനകത്തു മാത്രം കാണിക്കുന്ന കഴിവ് എന്നൊക്കെ അർഥം. എപ്പോഴും അടുക്കളയിലിരുന്ന് തിന്നു തടിച്ചുകൊഴുക്കുന്ന ആൾക്കാർ വീട്ടിലെ സ്ത്രീകളുടെ മുമ്പിൽ മിടുക്കന്മാർ ആയിരിക്കും. അടുക്കളയുടെ തിണ്ണ പുറത്ത് ആകും ഇവർ മിടുക്ക് കാണിക്കുക.ഇവരുടെ ‘തിണ്ണമിടുക്ക്’ പുറത്ത് സമൂഹത്തിൽ നടക്കുകയില്ല എന്ന് സാരം.

സുന:
കൗതുകമുണ്ടാക്കുന്ന
സാധനം, അധികം പരിചയം ഇല്ലാത്ത
വസ്തു, ചെറിയ ആൺ കുട്ടികളുടെ ലൈംഗിക അവയവം എന്നൊക്കെ അർഥം വരും.
ഒരു പക്ഷെ സുനാമി
എന്ന പദത്തിൽ നിന്നാകും ഈ വാക്ക് ഉണ്ടായത്.സമുദ്രത്തിലോ സമുദ്രങ്ങളോട്
ചേർന്ന കരയിലോ ഉണ്ടാകുന്ന ഭൂകമ്പം
മൂലം സമുദ്രത്തിൽ ഉണ്ടാകുന്ന വലിയ
തിരമാലകളാണ് സുനാമി. ജാപ്പനീസ് ഭാഷയിലെ "സു" (തുറമുഖം) എന്നും "നാമി"
(തിരമാല) എന്നും രണ്ടു വാക്കുകൾ കൂടിച്ചേർന്ന് രൂപപ്പെട്ടതാണ് സുനാമി എന്ന പദം.
വരച്ച വരയിൽ നിറുത്തുക:
വരച്ച വരയിൽ നിർത്തുക എന്നാൽ അനുസരിപ്പിക്കുക, ഇഷ്ടത്തിന് കീഴ്പ്പെടുത്തുക എന്നൊക്കെ അർത്ഥം. പണ്ടുകാലത്തു ഒരു വായ്പ വാങ്ങി, പറഞ്ഞ തീയതിക്കകം മടക്കിക്കൊടുക്കാത്തയാളെ വഴിയിൽ വെച്ചു കണ്ടാൽ, അയാൽക്ക് ചുറ്റും കടം കൊടുത്തയാൽ ഒരു വര വരയ്ക്കും. പണം തിരികെ കൊടുക്കാതെ, കടം വാങ്ങിയ ആൾ വര മുറിച്ചു കടന്നാൽ വാദി രാജസദസിലെത്തും. പ്രതിയ്ക്ക് കഠിന ശിക്ഷയായിരിക്കും ലഭിക്കുന്നത്.
വരച്ചവരയിൽ നിർ ത്തി കാര്യം സാധിച്ചെടുക്കുന്ന ഈ രീതിയാണ് പിൻകാലത്തു 'ഘരാവോ' ആയി മാറിയത് എന്നു തോന്നുന്നു. ലക്ഷ്മണ രേഖയും ഇത്തരുണത്തിൽ ചിന്ത്യം.
വൈതരണി:
ഏറ്റവും പ്രയാസമുള്ളത്,ദുർഘടം എന്നൊക്കെ അർത്ഥം.
നരകത്തിലെ ഒരു നദി ആണ് വൈതരണി. ഹിന്ദു മത വിശ്വാസ പ്രകാരം ഉള്ള പാതാളത്തിലെ ഈ നദി ധർമിഷ്ടനായ ഒരാൾക്ക് കടക്കുന്നതിന് ഒരു പ്രയാസവും ഇല്ലെന്ന് വിശ്വസിക്കുന്നു.എന്നാൽ കുരുക്ക് ബുദ്ധികാരായ മനുഷ്യർ പണ്ടൊക്കെ മൃതദേഹം പുതപ്പിച്ച മുണ്ടിന്റെ കോന്തലയില്‍ ഒരു നാണയം കെട്ടിവയ്ക്കുമായി യിരുന്നു. പരലോകത്തെ വൈതരണി നദി കടക്കുവാനുള്ള കടത്തുകൂലി അല്ലെങ്കിൽ കൈക്കൂലിയാണ് ഈ നാണയം.

അയക്കോലിലെ കാക്ക:
സ്ഥിരതയില്ലാത്ത സ്വഭാവക്കാരൻ, ചപലൻ എന്നൊക്കെ അർത്ഥം. തുണി ഉണക്കാൻ ഇട്ട അയയിൽ ഇരിക്കുന്ന കാക്ക ചാഞ്ചാടുന്ന പോലെ അഭിപ്രായം മാറ്റിപ്പറയുന്ന
സ്വഭാവം ഉള്ളവരെ ആണ് ഇങ്ങനെ വിശേഷിപ്പിക്കുക.
കരിങ്കാലി:
ഒറ്റുകാരൻ, സ്വന്ത വർഗ്ഗത്തെ വഞ്ചിക്കുന്നവൻ. യൂറോപ്പിലെ ട്രേഡ് യൂനിയൻ സമരകാലത്തു രൂപംകൊണ്ട പദമായ ബ്ലാക്ക് ലെഗ് (black leg) എന്നതിന്റെ മലയാള
രൂപം. അവകാശ പോരാട്ടത്തിൽ തൊഴിലാളികളുടെ കൂടെ
നിൽക്കാതെ മാറിനിൽക്കുകയോ മറുഭാഗം
ചേരുന്നവനോ എന്നൊക്കെ അർത്ഥം.
കിംവദന്തി:
എന്താണ് എന്ന് അന്യോന്യം
ചോദിക്കപ്പെടുന്നത് ജനങ്ങളുടെ ഇടയിൽ പ്രചരിച്ചിട്ടുള്ള
സത്യമോ അസത്യമോ ആയ വാർത്ത, കേട്ടുകേൾവി. കിം എന്ന സംസ്കൃത
വാക്കിന് എന്താണ് എന്നർത്ഥം.
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ പരീക്ഷയ്ക്ക് സ്ഥിരം വാക്യത്തിൽ
പ്രയോഗിക്കാനുള്ള പദം ആയിരുന്നു
കിംവദന്തി. ഏതോ ഒരു വിരുതൻ ' ഇന്ന് രാവിലെ
അച്ഛൻ ഒരു കിംവദന്തിയെ
അടിച്ചു കൊന്നു കെട്ടിതൂക്കി ' എന്ന് ഉത്തരം എഴുതിയതായി കേട്ടിട്ടുണ്ട്.
അലുഗുലുത്ത്:
അധികം വിലയില്ലാത്തത്, അനാവശ്യമായത്, ഉപയോഗശൂന്യമായത്,ചവറ് എന്നൊക്കെ അർത്ഥം. പദോല്പത്തി ഉർദുവിൽ നിന്നോ അറബിയിൽ നിന്നോ ആകാം.
എന്റെ ബ്ലോഗിൽ അലുഗുലുത്ത് എന്നപദം ധാരാളം ഉപയോഗിച്ചിട്ടുണ്ട്.. അല്ലെങ്കിലും
ഒരു അലുഗുലുത്ത് ബ്ലോഗ് അല്ലേ പുനലൂരാൻ ബ്ലോഗ്.
വെള്ളരിക്കാ പട്ടണം ഒരു നല്ല വിശദീകരണം നൽകാൻ കഴിഞ്ഞില്ല. അലവലാതി ബ്ലോഗിൽ ഇത് പ്രതീക്ഷിച്ചാൽ മതിയല്ലോ . ( ഒരു രസത്തിനു ഒരു വാക്കു ഉപയോഗിച്ചു എന്നെ ഉള്ളൂ. ദ്വേഷ്യപ്പെടേണ്ട). പുനലൂരാന്റെ ശ്ലോകം അനുസരിച്ചു (ശ്ലോകത്തിൽ കഴിക്കുക എന്ന പ്രയോഗം അടുത്ത ബ്ലോഗിൽ എഴുതൂ) അവസാനത്തെ 25 ശതമാനം ഒരു കാലത്തും പൂർത്തിയാകില്ലല്ലോ. പിന്നെ ജീവിതകാലം മുഴുവൻ അതിനു മെനക്കെടാതെ ഉള്ള 75 ഉം കൊണ്ട് സുഖിച്ചു ജീവിച്ചാൽ പോരെ എന്നൊരു ആലോചന!
ReplyDeleteസമയക്കുറവാണ് പ്രശ്നം സർ. പണ്ട് കുംഭകോണം എന്ന പോസ്റ്റ് എഴുതിയപ്പോൾ കൂടെ കുറിച്ചിട്ടവ എടുത്തു പ്രയോഗിച്ചു .. ആശംസകൽ .അലവലാതി ബ്ലോഗ് ..ഒരു കോംപ്ലിമെൻറ് ആയി എടുക്കുന്നു ..ഇനി തിരികെ ചോദിക്കരുത് ..ഞാൻ തെരൂല്ലാ .
Deleteബിപിൻജിയുടെ കമന്റും പുനലൂരാന്റെ മറുപടിയും ചിരിപ്പിച്ചു... :)
ReplyDeleteസന്തോഷം വിനുവേട്ടാ... ഞാനും അതൊരു തമാശ ആയി മാത്രമേ കരുതിയിട്ടുള്ളു... ആശംസകൾ
Deleteപുനലൂരാൻ ഒരു അലുഗുലുത്ത് ബ്ലോഗാണെന്ന് ആരാ പറഞ്ഞത്? ഏതെങ്കിലും കരിങ്കാലികൾ കിംവദന്തി പരത്തുകയും, ചില കച്ചറ ഏറാന്മൂളികൾ കമാ എന്നൊരക്ഷരം മിണ്ടാതെ കുതികാൽവെട്ടാൻ നോക്കുന്നുമുണ്ടാകും. ഇതെല്ലാം സമ്മതിച്ചുകൊടുക്കാൻ ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? എന്തായാലും ആ ചിന്തകൾക്ക് കടകവിരുദ്ധമായി ഗവേഷണത്തിലൂടെ തെളിഞ്ഞത് ഇതൊരു 'അടാർ' ബ്ലോഗ് ആണെന്നാണ്. വൈതരണി സൃഷ്ടിക്കാൻ വരുന്നവരെ നമുക്ക് വരച്ച വരയിൽ നിർത്താം ചേട്ടാ ;-)
ReplyDeleteഞാൻ പണ്ടൊരു പോസ്റ്റിനു താഴെ തമാശയായി ഒരു 'പുനലൂരാൻ ഗുണ്ടർട്ട് ഗ്രാമീണ മലയാളം ഡിക്ഷണറി' തുടങ്ങുന്നതിനെപ്പറ്റി പറഞ്ഞിരുന്നു. ഇതുവായിച്ചപ്പോൾ കാര്യമായിട്ടും അങ്ങനൊന്നു തുടങ്ങേണ്ടിവരുമെന്നു തോന്നുന്നു. അച്ചടി മലയാളവും, ചാനൽ മലയാളവും മേൽക്കൈ പ്രാപിക്കുമ്പോൾ സത്യത്തിൽ പല വാക്കുകളും വംശനാശം നേരിടുകയാണ്. അടുത്ത തലമുറ ഈ വാക്കുകളൊക്കെ മലയാളം തന്നെയാണോ എന്ന് ചോദിച്ചാലും ആശ്ചര്യപ്പെടാനില്ല!
ഇത്തരം പോസ്റ്റുകൾ കാലങ്ങളെ അതിജീവിക്കട്ടെ എന്നാശംസിക്കുന്നു.
PS: 'വാക്യത്തിൽ പ്രയോഗിക്കുക' എന്ന സ്കൂൾ കലാപരിപാടിയിലെ സ്ഥിരം പാരകളായിരുന്നു ഇവരിൽ ചിലർ. പോസ്റ്റ് വായിച്ചപ്പോൾ ഒരു നൊസ്റ്റി ;-)
പ്രിയ മഹേഷ് ഇതൊക്കെ ഒരു നേരംപോക്ക് അല്ലേ..ഞാൻ എഴുതിയ പ്രയോഗങ്ങൾ കൊണ്ടുള്ള പ്രയോഗം 'ക്ഷ' പിടിച്ചു... രസികൻ.
Deleteവായനക്കാർ ഉണ്ടെങ്കിൽ ബ്ലോഗ് വിജയിച്ചു എന്നാണ് എന്റെ പക്ഷം.
പിന്നെ ഈ വാക്കുകൾ സ്കൂൾ കാലഘട്ടത്തിൽ നമ്മെ ചുറ്റിച്ചവ തന്നെ.. നൊസ്റ്റി അടിച്ചു എന്നുകേട്ടപ്പോൾ ഒരു സന്തോഷം.. ആശംസകൾ.
കൊള്ളാലോ ഈ വാക്കു കച്ചവടം ..
ReplyDeleteഇനിയും ഇമ്മിണിയിമ്മിണി ഇത്തരം
കിണ്ണങ്കാച്ചി വാക്കുകൾ ഉണ്ട് കേട്ടോ ഭായ്
മുകുന്ദൻ ഭായി രണ്ടാമത്തെ സെറ്റ് റെഡി ആക്കി കയ്യിൽ കരുതാം.. സമയം കിട്ടാതെ ആകുമ്പോൾ പോസ്റ്റാൻ..ആശംസകൾ
Deleteകുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. കൊള്ളാം
ReplyDeleteപ്രിയ പ്രവാഹിനി വളരെ സന്തോഷം .. ഒടുവിൽ എന്റെ ബ്ലോഗിലും എത്തിയതിന്..പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. ആശംസകൾ
Deleteഗുഡ് .... പോസ്റ്റ്
ReplyDeleteസുനാമി ... വലിയ തിര എന്നും ജാപ്പനീസിൽ പറഞ്ഞു കാണുന്നുണ്ട്
ശരി ആണ് ഭായ്.. നന്ദി.. ആശംസകൾ
Delete