Thursday, 23 August 2018

സഖാവുമ്മയുടെ കടയും സേമിയ പായസവും


സഖാവുമ്മയുടെ കടയും സേമിയ പായസവും





ഈ എഴുത്ത് മനോരമ  ഓൺലൈനിൽ  പ്രസിദ്ധീകരിച്ചു 


ലിങ്ക് : https://www.manoramaonline.com/literature/your-creatives/2018/08/29/memory-note-by-samson-mathew.html



ഞങ്ങളുടെ  ഗ്രാമത്തിലെ ഏക മിഡി സ്കൂളി പഠിച്ചിട്ടുള്ളവ ഒരിക്കലെങ്കിലും സഖാവുമ്മയുടെ കടയിലെ സേമിയ പായസത്തിന്റെ  രുചി അറിഞ്ഞിട്ടുള്ളവ  ആയിരിക്കും. സ്കൂളിന്റെ അടുത്തുള്ള ഏക ചായക്കട ആയിരുന്നു സഖാവുമ്മയുടേത്. പേര്  സേമിയ പായസം  എന്നാണെങ്കിലും  അടപായസം ആണ് സഖാവുമ്മ  ഉണ്ടാക്കുക. അടപായസത്തിനെ എന്തുകൊണ്ടാണ് സേമിയ പായസം  എന്ന് ഞങ്ങ  കുട്ടിക  അന്ന്  വിളിച്ചിരുന്നത് എന്നറിയില്ല, അന്ന് സേമിയ ഏതു അട  ഏത്  എന്നൊന്നും  തിരിച്ചറിയാ  ഉള്ള  പ്രായം ആകാത്തതായിരിക്കും  കാരണം. എന്നാ എത്രയോ  വർഷങ്ങൾക്കുശേഷവും  മധുരമുള്ള  അനുഭൂതിയായി  ആ രുചി ഓർമ്മകളിൽ  ഉണ്ട്.

സ്കൂളുള്ള ദിവസങ്ങളി രാവിലെ തന്നെ ഒരു കലം  നിറയെ പായസം  സഖാവുമ്മ ഉണ്ടാക്കി വെയ്ക്കും. ചൂട്  മാറാതെ  ഇരിക്കുവാ  അടുപ്പിലെ ചെറുകനലി നിന്ന്  കലം ഇറക്കുകയില്ല. അരികി  ഒരു അലൂമിനിയം ട്രേയും രണ്ടോ മൂന്നോ കുപ്പിഗ്ലാസ്സും ഒരു പ്ലാസ്റ്റിക്  ബേസിനി  കുറച്ചു വെള്ളവും. താഴെ വരാന്തപ്പടിയി  ഒരു കുടം വെള്ളം വായ് കഴുകാ  വെച്ചിരിക്കും. മിക്കവാറും ഉച്ചയോടെ  പായസക്കലം  കാലിയായിരിക്കും. അടിയുറച്ച കമ്മ്യൂണിസ്റ്റ് അനുഭാവിക  ആയിരുന്നു സഖാവുമ്മയും  ഭർത്താവും. സഖാവുമ്മയുടെ യഥാർത്ഥ  പേര് എന്താണ്  എന്നെനിക്കറിയില്ല. ഞങ്ങ  എല്ലാവരും  സഖാവുമ്മ  എന്നു വിളിക്കും. ഭർത്താവ്  നാട്ടിലെ  പൊതുകാര്യ പ്രസക്തനും  രാഷ്ട്രീയ  നേതാവും  ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി  പിളർന്നപ്പോൾ മൂപ്പരും കൂട്ടരും റഷ്യയുടെ പക്ഷം ചേർന്നു. ശാന്തനും  ഗൗരവപ്രകൃതിക്കാരനും  ആയ സഖാവ് തന്റെ  നരച്ച മീശ പിരിച്ചു സമത്വസുന്ദര റഷ്യയേയും സ്വപ്നം കണ്ടു, ചായക്കാശ്  ഇടുന്ന മേശയുടെ പിന്നിലെ കസേരയി ജനയുഗവും  വായിച്ചു അങ്ങനെ ഇരിക്കും. നാട്ടിലെ കാര്യങ്ങ  ഒക്കെ നോക്കി നടത്തുന്ന അദ്ദേഹം വീട്ടുചിലവുക  ഒക്കെ എങ്ങനെ  നടക്കുന്നു എന്നു മറന്നു. ഒക്കെ സഖാവുമ്മയുടെ  മിടുക്ക് കൊണ്ടായിരുന്നു  നടന്നിരുന്നത്. ചായയും പലഹാരവും പായസവും ഒക്കെ  വിറ്റു  സഖാവുമ്മ വീട്ടുചിലവുക  നടത്തി.


ഓടിട്ട ചെറിയ രണ്ടുമുറി കടയായിരുന്നു ആ ചായക്കട. പണ്ടെങ്ങോ കുമ്മായം പൂശിയ ചുമരുക കരിയും പുകയും പിടിച്ചു കറുത്തിരുന്നു. ഭിത്തിയി  തൂങ്ങുന്ന ലെനിന്റെയും എം.എ ഗോവിന്ദൻനായരുടെയും ചിത്രങ്ങ. നിറം മങ്ങിയ ചുമരി കരിക്കട്ട കൊണ്ടെഴുതിയ വിലവിവര പട്ടിക. രാവിലെ തന്നെ ചായക്കടയി നല്ല തിരക്കാകും. പുലർച്ച തന്നെ റബ്ബ വെട്ടാ പോകുന്നവരും ബസ്സ് കാത്തുനിൽക്കുന്നവരുമൊക്കെ ചായ കുടിക്കാനെത്തും. സമോവറി തിളച്ചു  മറിയുന്ന വെള്ളം. സൂര്യ കിരണങ്ങ അരിച്ചു കയറുന്ന പ്രഭാതത്തി അതി നിന്ന് ഉയരുന്ന  ആവി നോക്കി നില്ക്കാ  നല്ല രസമായിരുന്നു. സമോവറിലെ  തിളപ്പിച്ച വെള്ളവും പാലും ചേര്‍ത്ത് തേയിലയിട്ട അരിപ്പയിലൂടെ അടിച്ചാറ്റുന്ന ചായ. കടുപ്പത്തി ഒരു ചായ ഇളകിനിൽക്കുന്ന മരബെഞ്ചിലിരുന്ന് നാട്ടു വിശേഷവും പറഞ്ഞു ആറ്റിക്കുടിക്കുന്ന സുഗം. വല്ലാതെ ഗൃഹാതുരത്വമുണർത്തുന്നു ആ ഓർമ്മകൾ.




അപ്പവും തേങ്ങാചമ്മന്തിയും ആണ് പ്രധാന വിഭവം. തേങ്ങയും വറ്റ മുളകും ഉള്ളിയും ചേർത്തു ചതച്ചു കറിവേപ്പിലയും കടുകും വറുത്തിട്ട വെള്ളം ചേർക്കാത്ത ചമ്മന്തി. നേരം പരപരാ വെളുക്കുന്നതിന് മുമ്പ് തന്നെ ഉമ്മ അപ്പം ചുടുന്ന പണി തുടങ്ങിയിരിക്കും. തുമ്പപ്പൂവിന്റെ നിറമുള്ള വെളളയപ്പങ്ങ. കണ്ണാടി അലമാരിയി വിരിച്ച വാഴയിലയി ഇരുന്നു വെളളയപ്പങ്ങ കടയിലെത്തുന്നവരെ നോക്കി കണ്ണിറുക്കും. ആ അപ്പം എരിവുള്ള  തേങ്ങാ ചമ്മന്തി ചേർത്തു കഴിക്കുവാ  എന്തായിരുന്നു സ്വാദ്. വീട്ടി ചിലപ്പോഴൊക്കെ അമ്മ അത് വാങ്ങിക്കും. അപ്രതീക്ഷിതമായി വിരുന്നുകാ ആരെങ്കിലും രാവിലെ വീട്ടി എത്തുമ്പോഴാകും അത്. അമ്മ അതിഥിക കാണാതെ ഒരു ചെറിയ വട്ടിയും തന്നു എന്നെ പര്യമ്പറത്തുകൂടി കടയിലേക്ക് ഓടിക്കും. തിരികെ വിരുന്നുകാ കാണാതെ കടയപ്പം വീട്ടിലെത്തിക്കണം എന്ന സ്പെഷ്യ നിർദ്ദേശവും തന്നാകും  ഓടിക്കുക. കടയപ്പമൊക്കെ  വിരുന്നുകാർക്ക്  വാങ്ങികൊടുക്കുന്നത്  കുറച്ചിലായി  കരുതുന്ന കാലം. വട്ടിയി വാഴയിലയിട്ട്  അതി ആവശ്യമുള്ള അപ്പം നിറച്ചു മുകളി ചമ്മന്തി ഒരു വാഴയിലയി പൊതിഞ്ഞു സഖാവുമ്മ എന്റെ കൈയ്യി തരും. അത് പരമരഹസ്യമായി വിരുന്നുകാ കാണാതെ വീട്ടി എത്തിക്കുക എന്റെ ഡ്യൂട്ടി. അതിന് പ്രതിഫലമായി  അന്നത്തെ വട്ടചിലവിനുള്ള പത്തിരുപത്തിയഞ്ചു പൈസ ഞാ കണക്കുപറഞ്ഞു വാങ്ങും . അമ്മ പെട്ടെന്ന് മുട്ടക്കറിയോ മറ്റോ ഉണ്ടാക്കും. ഒടുവി  സ്വന്തം വീട്ടി ഉണ്ടാക്കിയ അപ്പവും കറികളും എന്നമട്ടി മേക്കപ്പൊക്കെയിട്ട് അമ്മ മേശപ്പുറത്തു അവതരിപ്പിക്കും. ജോലിക്കാരായ വീട്ടമ്മമാർക്ക് അത്തരം മാജിക്കുക ഒക്കെ നല്ല വശമാണ്.





രാവിലത്തെ തിരക്ക് ഒന്നു കഴിഞ്ഞാ സഖാവുമ്മ സേമിയ പായസത്തിന്റെ പണി തുടങ്ങും. സേമിയ പായസം എന്നാണ് പേരെങ്കിലും യഥാർത്ഥത്തിൽ അടപ്പായസം ആണ് ഉണ്ടാക്കുക. കലത്തിലെ തിളച്ചു മറിയുന്ന  വെള്ളത്തിലേക്ക് പാലും അടയും ശർക്കരയും ചേർക്കും. മേമ്പൊടിക്ക് അല്പം ഏലക്കയും  വയണയിലയും ചതച്ചു അതിലിടും. പായസം വെന്തുകുറുകുമ്പോ നെയ്യി വറുത്ത കപ്പലണ്ടിയും ചേർത്തിളക്കി ഫൈന ടച്ചപ്പ് നടത്തുമ്പോഴേക്കും സൊയമ്പ പായസം റെഡി. ചായക്കടയിലെ കെടാത്ത കനലി കിടന്നു വെന്തുമറിയുന്ന അടപ്പായസം.നല്ല ചൂടോടെ കുപ്പിഗ്ലാസ്സിലേക്ക് നീളമുള്ള സ്റ്റീ തവി കൊണ്ട് കോരിയൊഴിച്ചു സഖാവുമ്മ നൽകും. ആ പായസത്തിന്റെ ഗന്ധം മൂക്കിലേക്ക് അടിച്ചുകയറുമ്പോ  തന്നെ കണ്ട്രോളു പോകും . പിന്നെ കുടിക്കുമ്പോഴത്തെ കാര്യം പറയാനുണ്ടോ?



മിക്കവാറും ദിവസങ്ങളി  ഒരു എട്ടരമണിയാകുമ്പോഴേക്കും ഞാനും കൂട്ടുകാരും സ്കൂളി എത്തും. എന്റെ വീടിന്റെ അടുത്തായിരുന്നു സ്കൂ. ക്ലാസ്സിലെത്തിയ ഉട വള്ളി റബ്ബ  ഇട്ടു മുറുക്കിയ  പുസ്തകക്കൂട്ടം ഡെസ്കിന്റെ അടിയിലെ തട്ടിലേക്ക് വലിച്ചെറിഞ്ഞു ഞാനും കൂട്ടുകാരും ഗ്രൗണ്ടിലേക്ക് പായും. എന്തൊക്കെ കളിക ആയിരുന്നു അന്ന്. ആൺകുട്ടികളുടെ  കളികളി പ്രധാനം  കബഡിയും കിളിത്തട്ടും. പിന്നെ ഗോലികളി, കുട്ടിംകോലും,കുഴിപ്പന്തുകളി അങ്ങനെ ഒട്ടേറെ ഇനങ്ങ. പെൺകുട്ടികളുടെ കളിക ആയിരുന്നു കക്കുകളി,കല്ലുകൊത്ത്,അമ്മാനയാട്ടം തുടങ്ങിയവ. കായിക അധ്വാനം വേണ്ടിയിരുന്ന കളിക ആയിരുന്നു അതൊക്കെ. അനങ്ങാപ്പാറകളായ  ചില  മടിച്ചികോതക കൂടിയിരുന്നു കൈയ്യിൽകുത്ത് കളിക്കും.

അക്കുതിക്കുത്താന വരമ്പ്
കയ്യേകുത്ത് കരിംകുത്ത്
ചീപ്പ് വെള്ളം താറാവെള്ളം
താറാമക്കടെ കൈയ്യേലൊരു വാങ്ക്..

എനിക്കേറ്റവും ഇഷ്ടമുള്ള കളിയായിരുന്നു കഴുതപ്പെട്ടി. ഗ്രൗണ്ടി  നാലുചതുരം കളം വരച്ചു നടുക്ക് കല്ലുകൂട്ടിവെച്ചുള്ള കളി. നാലു കളത്തിലും ഓരോരോ കുട്ടിക. നടുക്കുള്ള വരയിലൂടെ ചാടുന്ന കളിക്കാരന്റെ അടി കിട്ടാതെ കല്ലുക തട്ടിത്തെറിപ്പിക്കണം. കല്ലുതട്ടി  തെറുപ്പിക്കുന്നതിനിടെ  അടി കിട്ടിയാ  കിട്ടുന്ന ആ കഴുത .അവനാകും  വരയിലൂടെ ചാടി  വീണ്ടും കല്ലെടുക്കാ ശ്രമിക്കുന്നവരെ അടിക്കേണ്ടത്. കഴുതപ്പെട്ടി കളിയ്ക്കാ  കളത്തി ഒരു സമയം അഞ്ചുപേർക്കേ പറ്റുകയുള്ളൂ. മിക്കവാറും ഞാനും കോലപ്പ എന്നു അപരനാമം ഉള്ള  ബൈജു തങ്കപ്പനും സജൂ തോമസ്സും  വെള്ളിക്കണ്ണ അസീസും  കൊച്ചു സുരേഷും പാണ്ട സുരേഷും  ഒക്കെയാകും ഒരു കളത്തി. സ്കൂൾ  തുറന്നപ്പോൾ പുസ്തകങ്ങൾ സ്കൂളിൽ കൊണ്ടുപോകാൻ എനിയ്ക്ക്  അപ്പനൊരു  തുണിസഞ്ചി  വാങ്ങിതന്നു  അതോടെ  എനിക്കും  വീണു  വട്ടപ്പേര്..ലാടവൈദ്യൻ. മഴയൊക്കെ  വകവെയ്ക്കാതെ  ഞങ്ങൾ  കളിക്കുന്ന കളി ബെല്ലടിക്കുന്നതു വരെ തുടരും.




(ചിത്രങ്ങൾ : കടപ്പാട് ഗൂഗിൾ )




സജൂ തോമസ് നോവുന്ന ഒരു ഓർമ്മയാണ്. എന്റെ പ്രിയ കൂട്ടുകാര ആയിരുന്നു അവ. സ്കൂളി നിന്ന് നാലഞ്ചു കിലോമീറ്റ ദൂരത്തായിരുന്നു അവന്റെ വീട്. രാവിലെ ബസ്സി ആണ് വരവ്. ചെറുപ്പത്തി തന്നെ വൃക്കരോഗവും മറ്റു അസുഖങ്ങളും ബാധിച്ചിരുന്നതിനാ മിക്കപ്പോഴും അവ സ്കൂളി വരാറുണ്ടായിരുന്നില്ല.വരുമ്പോ നല്ല മേളമാണ്. അവ കൂടെ ഉണ്ടെങ്കി  കളി നല്ല ഉഷാറാകും. ചെറുപ്പത്തി തന്നെ അസുഖക്കാര  എന്നുപേരുള്ളതിനാ  വീട്ടുകാ നല്ല സ്നേഹത്തോടെ  വളർത്തിയ കുട്ടിയായിരുന്നു അവ . സ്കൂളി വരുമ്പോ പോക്കറ്റ് മണിയായി  വീട്ടുകാ  എപ്പോഴും പൈസ കൊടുക്കും. അവനാകട്ടെ കൂട്ടുകാ എല്ലാവർക്കും മുട്ടായിയും സേമിയപായസവും ഒക്കെ വാങ്ങികൊടുക്കുവാ  ഒരു പിശുക്കും കാണിക്കാറില്ല. ഒരു ദിവസം ആരോടും യാത്ര പറയാതെ അവ പോയി. ഒരിക്കലും തിരിച്ചു വരാനാകാത്ത ലോകത്തേക്ക്..



രാവിലത്തെ ചാട്ടവും മറിച്ചിലുമായി ഒരു  മണിക്കൂറോളം  കഴിയുമ്പോഴാകും ആരെങ്കിലും സേമിയ പായസത്തിന്റെ കാര്യം ഓർമ്മിപ്പിക്കുക. ഞങ്ങ സഖാവുമ്മയുടെ കടയിലേക്ക് ഓടും.   25 പൈസയോ  മറ്റോ ആണ് ഒരു ഗ്ലാസ്സ് പായസ്സത്തിന് . കൈയ്യി പൈസയുള്ളവ എല്ലാം ചേർന്നു പിരിവ് ഇട്ടു പായസം വാങ്ങി കുടിക്കും. കൂട്ടുകാ എല്ലാവർക്കും  അര ഗ്ലാസ്സ്  എങ്കിലും  വീതം കിട്ടും. നല്ല കുറുകിയ പായസം ചെറുചൂടോടെ  ഒറ്റ മോന്ത. അന്നനാളത്തിലൂടെ  വയറ്റിലേക്ക് പായസം നീങ്ങുന്ന വഴി നമുക്ക് തിരിച്ചറിയാം. പായസവും  കുടിച്ചു ഒരേമ്പക്കവും  വിട്ടു വീണ്ടും കളിക്കുവാനായി ഞങ്ങ  ഓടും. ഒന്നാം ബെല്ല് അടിക്കുന്നതിന് മുമ്പ്  മാക്സിമം കളിച്ചു തീർക്കണം. .മിക്കവാറും  വായ് പോലും കഴുകുവാ മെനക്കെടാറില്ല..പായസത്തിന്റെ രുചി നാവിൽനിന്നു പോയാലോ?.  ർമ്മകളിലെവിടയോ ആ രുചി ഇപ്പോഴും ചിലപ്പോഴൊക്കെ  ഞൊട്ട പിടിച്ചു  തിരിഞ്ഞു നിൽക്കും.



സ്കൂളി പൊതിച്ചോ  കൊണ്ടുവരാത്ത കുട്ടികൾക്ക്  ആശ്രയമായിരുന്നു  സഖാവുമ്മയുടെ  ഈ പായസം. ഒരു  ഗ്ലാസ്സ്  കുടിച്ചാ  വൈകിട്ട്  വരെ  വല്യ വിശപ്പ് ഇല്ലാതെ കഴിയാം. കൈയ്യി കാശ് ഇല്ലാത്തവ പകരമായി  എട്ടുപത്തു പറങ്കിയണ്ടിയോ( കശുവണ്ടി) മറ്റോ കൊടുത്താ  മതി . അന്നൊക്കെ നാട്ടുവഴികളി പറങ്കിമാവ്  സുലഭം. സ്കൂളി പോകുന്ന വഴി റോഡി  വീണുകിടക്കുന്ന പറങ്കിപഴം ഇറുത്ത് അണ്ടിക നിക്കറിന്റെ പോക്കറ്റി കുട്ടിക കരുതും. അന്നത്തെ വട്ടചിലവിനാണ്. മിക്ക കടകളിലും പൈസയ്ക്ക് പകരമായി കശുവണ്ടി എടുക്കും. അതും ഒത്തില്ലെങ്കി  സഖാവുമ്മയോട്  കടം പറഞ്ഞാലും  കേൾക്കും. പിറ്റേദിവസം  കാശു കൊടുത്താ മതി. വിശപ്പിന്റെ വിളി അമ്മമാർക്ക് വേഗം തിരിച്ചറിയാം. ചിലപ്പോഴൊക്കെ കടത്തിന്റെ കണക്ക് സഖാവുമ്മ  മനഃപൂർവ്വം മറക്കും. അങ്ങനൊക്കെ ആയിരുന്നു അന്നത്തെ ഗ്രാമീണ ജീവിതത്തിന്റെ നന്മകൾ.

നെല്ലിക്കയുടെയും മറ്റും സീസ ആയാ അതും ഉണ്ടാകും കച്ചവടം. ഇന്നത്തെപ്പോലെ  തൊണ്ണ  ഹൈബ്രിഡ് നെല്ലിക്കക ആയിരുന്നില്ല അന്നു ലഭിക്കുക. ഒന്നാന്തരം കാട്ടുനെല്ലിക്കക.സഖാവുമ്മ നെല്ലിക്കയും അമ്പഴങ്ങയും അരിനെല്ലിക്കയുമൊക്കെ അച്ചാറാക്കിയും അല്ലാതെയും സഖാവുമ്മ കച്ചവടം നടത്തും. ഇളംമഞ്ഞ നിറം കലർന്ന വിളഞ്ഞ നെല്ലിക്കക.കാട്ടുനെല്ലിക്കയുടെ മധുരം കലർന്ന കവർപ്പ്. അത് തിന്നിട്ടു സ്കൂ കിണറ്റിലെ വെള്ളം കുടിക്കാ  ഒറ്റ ഓട്ടമാണ്. നെല്ലിക്ക  തിന്നിട്ടു  വെള്ളം കുടിച്ചാ  വെള്ളത്തിന് നല്ല മധുരം തോന്നും. അച്ചാറിന്റെ കാര്യം ആണെങ്കി പറയുകയേ വേണ്ട. നെല്ലിക്ക ഇട്ട അച്ചാറുഭരണി തുറക്കുമ്പോ ഉപ്പും കടുകും എണ്ണയും ചേർന്നുള്ള സുഖദമായ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറും. വനപ്രദേശം ആയതിനാ മലകളുടെ അടുത്ത്  താമസിക്കുന്ന കുട്ടിക തന്നെ കാട്ടുനെല്ലിക്കയും അമ്പഴവും മൂടിപ്പഴവുമൊക്കെ പറിച്ചു കൊണ്ടുവന്നു കടകളി കൊടുക്കും. പകരം ഒന്നുരണ്ടു ദിവസത്തെ കാപ്പിയും പലഹാരങ്ങളും ആകും ലഭിക്കുക. ഒരു തരം ബാർട്ടർ സിസ്റ്റം.



സ്കൂളിന്റെ അപ്പുറത്താണ് കത്തോലിക്കാപള്ളി. പിള്ളേരുടെ ശല്യം സഹിക്കുവാ  പറ്റാഞ്ഞിട്ടാകും  പള്ളിക്കാ  നല്ല  ഉയരത്തി  മതി പണിഞ്ഞത്. പള്ളി വക  സ്ഥലത്ത് പേരക്കയും മാങ്ങയും നാരങ്ങായുമൊക്കെ ധാരാളം. ഞങ്ങ ഇടയ്ക്കൊക്കെ മതി ചാടിക്കടന്ന് അതൊക്കെ അടിച്ചു മാറ്റും. ഒച്ച കേട്ടു പള്ളിമേടയി നിന്ന് അച്ചനും കോൺവെന്റിൽ നിന്ന്  കന്യാസ്ത്രീകളും അവിടെ വളർത്തുന്ന എമണ്ട പട്ടിയും ഓടി വരുമ്പോഴേക്കും ഞങ്ങ മതി ചാടി അപ്പുറം എത്തിയിരിക്കും. ധൃതിയ്ക്ക്  മതിലി അള്ളിപ്പിടിച്ചു കയറുമ്പോഴേക്കും കൈമുട്ടിലെയും കാൽമുട്ടിലേയും  തൊലിയൊക്കെ പോയി അവിടെ ചുമന്ന ലൈറ്റ് തെളിഞ്ഞിരിക്കും. അതിനെന്താ പേടിക്കാ? ഒറ്റമൂലി അല്ലേ കൈയ്യിൽ. കുറെ കമ്മ്യൂണിസ്റ്റ്  പച്ചയുടെ ഇല എടുത്ത് പിഴിഞ്ഞു  ചാറ്  മുറിവിലേക്കു  ഇറ്റിയ്ക്കും. ആദ്യം നല്ല നീറ്റ ആയിരിക്കും എങ്കിലും മൂന്നാലു ദിവസം കൊണ്ട്  മുറിവ് ഉണങ്ങിയിരിക്കും..തീർന്നു ചികിത്സ. അടിച്ചു മാറ്റുന്ന പേരക്കയും മാങ്ങയുമൊക്കെ  ഒരു മുറിബ്ലേഡ് കൊണ്ട് പൂളി ഞങ്ങ കൂട്ടം ചേർന്ന് പങ്കിടും. ചിലപ്പോ കല്ലുവെച്ചു ഇടിച്ചാകും ഭാഗം വെയ്ക്കുക. ഇന്ന് അങ്ങനെയൊക്കെ കഴിച്ചാ ഉണ്ടാകുന്ന രോഗങ്ങ അക്കാലത്ത് അന്യം. തൊടിയിലും  മണ്ണിലുമൊക്കെ കളിച്ചു കരുത്ത് വന്ന ബാല്യങ്ങ.


ഒരു ദിവസം അങ്ങനെ മാങ്ങാ പറിക്കുവാ  പള്ളി പറമ്പിലെ മാവി കയറിയതായിരുന്നു ഞങ്ങ. ഞാ നോക്കിയപ്പോ മരത്തിന്റെ ഒരു കൊമ്പി നല്ലൊരു കുമ്പഴുപ്പ മാങ്ങ. നല്ല സ്വർണ്ണ നിറം. അത് എങ്ങനെയും കൈക്കലാക്കിയിട്ടു തന്നെ കാര്യം. മറ്റുള്ളവ ഒക്കെ  വേറെ കൊമ്പുകളി മാങ്ങ പറിക്കുവാ ഉള്ള തിരക്കിലാണ്. കുമ്പഴുപ്പ മാങ്ങ കൈക്കലാക്കുവാനുള്ള  കൊതിമൂലം  പട്ടിയുടെ കുരയും അച്ചനും കപ്യാരുമൊക്കെ ഓടി വന്നതുമൊന്നും ഞാ അറിഞ്ഞില്ല. കൂട്ടുകാ ഒക്കെ  അവരെത്തുന്നതിനു മുമ്പ് ചാടിയിറങ്ങി സ്കൂട്ടായി...കശ്മലന്മാ സൂത്രത്തി  തടിതപ്പി. മാങ്ങാ ഒരു  വിധം പറിച്ചു പോക്കറ്റിലാക്കി താഴേക്ക് നോക്കുമ്പോ ഞാ മാത്രം മരത്തി. താഴെ ഹിഡുംബ പട്ടിയും  കൂടെ അച്ചനും കപ്യാരും. ജെയിംസ് അച്ചൻ  ആയിരുന്നു  അന്ന്  വികാരി.
' എറങ്ങാടാ താഴെ അച്ച  അലറി.
ഞാ  ദയനീയമായി  അച്ചനെ  നോക്കി. പിന്നെ നായുടെ മോന്തക്കും. അവ ഒന്ന് മുരണ്ടു...ഗ.... ഇല്ല, ജീവ പോയാലും താഴേക്ക് ഇറങ്ങേണ്ട എന്ന് ഞാ ഉറപ്പിച്ചു..ഒറ്റ ഇരുപ്പ്. അച്ചൻ  പലതവണ  എന്നോട്  താഴെയിറങ്ങുവാൻ  പറഞ്ഞിട്ടും  ഞാൻ  ബലം  പിടിച്ചു മരത്തിൽ തന്നെയിരിപ്പാണ്. ഒടുവിൽ അച്ചനു  മനസ്സിലായി  ഞാ ചത്താലും  താഴേക്ക് ഇറങ്ങുക ഇല്ല എന്ന്. ഞാൻ  എങ്ങാനും  മരത്തിൽ നിന്ന്  മറിഞ്ഞു  വീണാലോ  എന്ന്  അച്ചന്  പേടിയായി തുടങ്ങി. പിന്നെ അനുനയമായി.
'മോനെ ഇറങ്ങഡാ' അച്ചൻ  സൗമ്യമായി  പറഞ്ഞു നോക്കി.
ഞാ പട്ടിയുടെ  മുഖത്തേക്ക്  നോക്കി. അച്ച  സമ്മതിച്ചാലും പട്ടി സമ്മതിക്കുന്ന ലക്ഷണം ഇല്ല. അവന്റെ  നോട്ടം കണ്ടാ ഇങ്ങനെ തോന്നും

' എടാ കള്ളാ നിന്നെയോക്കെ കൊണ്ട്  എന്റെ പണി പോയേനെ ..എത്ര നാളുകൊണ്ട്  അച്ചനും  കന്യാസ്ത്രീകളും എന്നെ തെറി വിളിക്കുന്നു വെറുതെ തിന്നാ മാത്രം  ഉണ്ടായതാണെന്ന്.. ഇത്തവണ ഒരുത്തനെങ്കിലും കുടുങ്ങി'

ഒടുവി അച്ചനും കപ്യാരും ചേർന്ന് പട്ടിയെ ബലമായി പിടിച്ചു വെച്ചതിന്  ശേഷം ആണ് ഞാ ഒരു വിധം തത്തിപ്പൊത്തി താഴെ ഇറങ്ങിയത്. എന്റെ തലയ്ക്കു അച്ച  ഒരു കിഴുക്കും തന്നു പറിച്ച മാങ്ങ കൊണ്ടുപോകാ സമ്മതിച്ചു. ആകെ  ഒറ്റ ഉപദേശം മാത്രം,  മതി  ചാടി  തിരികെ പോകാതെ  നേരേയുള്ള  വഴിയിലുടെ സ്കൂളിലേക്ക് പോകുവാ.




കാലം മാറി. ഗ്രാമങ്ങളും സ്കൂളുകളും മാറി. ഗ്രാമങ്ങളിലെ  സ്കൂളുകളി പോലും യൂണിഫോമും ഷൂവും ടൈയ്യും സ്കൂ ബസ്സുമൊക്കെ നിലവി വന്നു. ബട്ട പോയ നിക്ക സേഫ്റ്റി പിന്നുകൊണ്ട് കുത്തി പോസ്റ്റാപ്പീസ്  പാതിതുറന്നു കിടക്കുന്നതൊന്നും മൈൻഡ്  ചെയ്യാതെ ഓടിച്ചാടി നടന്നിരുന്ന  കുട്ടിക്കാലമൊക്കെ ഇപ്പോർമ്മകൾ മാത്രം. സേമിയ പായസത്തിന്റെയും നെല്ലിക്ക അച്ചാറിന്റെയും ചെമ്മണ്ണിന്റെയും പുതുമഴയുടെയും ഗന്ധമുള്ള  ഓർമ്മകൾ. നിറം മങ്ങിയ ആ ഓർമ്മകൾ ചികഞ്ഞെടുക്കുവാ  എന്തുരസം. അത്തരം  തിരിഞ്ഞു നോട്ടങ്ങ ഇല്ലെങ്കി ജീവിതം ഊഷരഭൂമിയാകില്ലേ?

8 comments:

  1. ഓർമ്മകൾ മനോഹരം... ഇന്നത്തെ കുട്ടികൾക്ക് ഇതൊക്കെ നഷ്ടമാകുന്നു അല്ലേ പുനലൂരാനേ... അത് പോട്ടെ, ഇതൊക്കെ വായിക്കാൻ പോലുമുള്ള മനഃസ്ഥിതി അവർക്കുണ്ടാകുമോ...?

    ReplyDelete
    Replies
    1. സത്യം ..അവർ ഇന്ന് മൊബൈലിലും സോഷ്യൽ മീഡിയയിലും കുരുങ്ങികിടക്കുന്നു .. പക്ഷെ അതൊക്കെ ഉണ്ടാക്കി കൊടുത്തത് നാമൊക്കെ .. നന്ദി ആശംസകൾ

      Delete

  2. കാലം മാറി. ഗ്രാമങ്ങളും സ്കൂളുകളും മാറി.
    ഗ്രാമങ്ങളിലെ സ്കൂളുകളിൽ പോലും യൂണിഫോമും
    ഷൂവും ടൈയ്യും സ്കൂൾ ബസ്സുമൊക്കെ നിലവിൽ വന്നു.
    ബട്ടൺ പോയ നിക്കർ സേഫ്റ്റി പിന്നുകൊണ്ട് കുത്തി
    പോസ്റ്റാപ്പീസ് പാതിതുറന്നു കിടക്കുന്നതൊന്നും മൈൻഡ്
    ചെയ്യാതെ ഓടിച്ചാടി നടന്നിരുന്ന കുട്ടിക്കാലമൊക്കെ ഇപ്പോൾ
    ഓർമ്മകൾ മാത്രം. സേമിയ പായസത്തിന്റെയും നെല്ലിക്ക അച്ചാറിന്റെയും ചെമ്മണ്ണിന്റെയും പുതുമഴയുടെയും ഗന്ധമുള്ള ഓർമ്മകൾ. നിറം മങ്ങിയ ആ ഓർമ്മകൾ ചികഞ്ഞെടുക്കുവാൻ എന്തുരസം. അത്തരം തിരിഞ്ഞു നോട്ടങ്ങൾ ഇല്ലെങ്കിൽ ജീവിതം ഊഷരഭൂമിയാകില്ലേ..?'
    ഈ നല്ല എത്തിനോട്ടങ്ങൾ , മനോരമ ഓൺ ലൈനിൽ വന്നതിനും അഭിനന്ദനങ്ങൾ കേട്ടോ ഭായ്

    ReplyDelete
    Replies
    1. വളരെ സന്തോഷം ഈ വായനയ്ക്കും അഭിപ്രായത്തിനും മുരളി ഭായ് .. ആശംസകൾ

      Delete
  3. ഓര്‍മ്മകള്‍ പഴയ കാലത്തേക്ക് പോയി. സ്കൂളിന്റെ അപ്പുറത്തെ പറമ്പില്‍ നിന്ന് അമ്പഴങ്ങ കട്ട് പൊട്ടിച്ചതിന് അവര്‍ ഓടിക്കുന്നതും ടീച്ചറോട് പരാതി പറഞ്ഞതുമൊക്കെ ഓര്‍ത്തുപോയി.

    ReplyDelete
    Replies
    1. പഴയ കാലത്തിന്റെ ഓർമ്മകളിൽ എത്തിക്കുവാൻ ഈ പോസ്റ്റിനു കഴിഞ്ഞതിൽ സന്തോഷം ..ആശംസകൾ

      Delete