Thursday, 9 November 2017

ഓർമ്മകളിൽ ഒരു താന്നി മരം



ഓർമ്മകളിൽ  ഒരു താന്നി  മരം


           (തെന്മല  പഞ്ചായത്ത്  മുഖപുസ്തക കൂട്ടായ്മയിൽ  എഴുതിയത് )






‘ അവസാനത്തെ വൃക്ഷവും വെട്ടിവീഴ്ത്തിയതിനുശേഷമേ,
അവസാനത്തെ പുഴയും വറ്റിവരണ്ടതിനുശേഷമേ, 
അവസാനത്തെ മത്സ്യവും ചത്തുപൊന്തിയതിനുശേഷമേ
നിങ്ങൾക്ക്  അവയുടെ വില മനസ്സിലാവൂ...
അന്ന് നിങ്ങൾക്ക്   മനസ്സിലാവും നിങ്ങള്‍ ഇപ്പോള്‍  ഏറ്റവും 
വിലമതിക്കുന്ന നിങ്ങളുടെ പണത്തിന് ഒരു വിലയുമില്ലെന്ന്  ’
                                                                                        
                                                                                                               Anonymous 



പണ്ട് കൊല്ലം ചെങ്കോട്ട റോഡിന്റെ ഇരുവശവും നിറയെ  തണൽമരങ്ങൾ ആയിരുന്നു. പടുപണ്ടാരം ആഞ്ഞിലി മരങ്ങളും മുത്തശ്ശി മാവുകളും തേക്കും ഈട്ടിയും മരുതിയും പുളിമരങ്ങളും ഒക്കെ തണൽ വിരിച്ചിരുന്ന ദേശീയപാത.  വേലുത്തമ്പി ദളവയുടെ ശ്രമഫലമായി ജന്മം കൊണ്ടതാണ് ഈ രാജകീയപാത.  രണ്ടു നൂറ്റാണ്ടോളാം  പഴക്കമുള്ള ഈ പാതയുടെ പണിയ്ക്ക് നേതൃത്വം വഹിക്കാനായി   നിരവധി തവണ വേലുത്തമ്പി ദളവയും അനുചരരും  കുതിരപ്പുറത്ത് പുനലൂരും ആര്യങ്കാവിലും എത്തിയതായി ചരിത്രം പറയുന്നു. തുളുനാട്ടിൽ നിന്നും  പാണ്ടിദേശത്തുനിന്നും വിദഗ്‌ധ  ജോലിക്കാരെ  വരുത്തി  നാട്ടുകാരുടെ  സഹായത്തോടെ  പണിഞ്ഞ  റോഡാണിത്. തലച്ചുമടായും  കഴുതപ്പുറത്തും  വ്യാപാരസാധനങ്ങളും  മലഞ്ചരക്കും  കൊണ്ടുവന്നിരുന്ന  കാട്ടുപാതയെ  കാളവണ്ടികൾ  സഞ്ചരിക്കുന്ന  പാതയായി  മാറ്റി. അതുവഴി  യാത്ര ചെയ്യുന്നവരെ  കൊള്ളയടിയ്ക്കുന്ന   കാട്ടുകള്ളന്മാരെ അമർച്ച  ചെയ്യാൻ  കർശന നിർദ്ദേശം അദ്ദേഹം കൊടുത്തു. കൂടാതെ പാതയുടെ  ഇരുപുറവും  തണൽ മരങ്ങൾ  നട്ടുപിടിപ്പിക്കുവാൻ  പ്രത്യേക  താല്പര്യം വേലുത്തമ്പി എടുത്തു. അന്ന്  വച്ചുപിടിപ്പിച്ച  മരങ്ങളുടെ  മക്കളും  കൊച്ചുമക്കളും  ഒക്കെ  ആയിരിക്കും  ഇപ്പോൾ  പാതയോരത്തു  കാണുന്ന  മരങ്ങൾ. എന്നാൽ പാതയോരത്തെ ഒട്ടുമിക്ക വന്മരങ്ങളും  പാതവികസനത്തിന്റെ പേരിലും  വഴിയാത്രക്കാർക്ക്  ഭീഷണിയാണ്  എന്നപേരിലും  മുറിച്ചു മാറ്റപ്പെട്ടു.

എന്തോരം  മരങ്ങളായിരുന്നു  പുനലൂർ  മുതൽ  തമിഴ്നാട്  അതിർത്തി വരെ പണ്ട് പാതവക്കിൽ  ഉണ്ടായിരുന്നത്. തണൽമരങ്ങൾ  ആയി  മുകളിൽ  വിവരിച്ച മരങ്ങൾ കൂടാതെ പലതരം ആൽമരങ്ങൾ, താന്നി, പാല, മഹോഗണി, വേങ്ങ, ഇലഞ്ഞി, വെന്തേക്ക്, തമ്പകം, പുന്ന, ചീനിമരം, തേമ്പാവ്, ഇലവ്, പഞ്ഞിമരം തുടങ്ങി  അനേകം  വൻവൃക്ഷങ്ങൾ.  അവയിൽ  മിക്കവയും  ഒരു  പതിറ്റാണ്ടിന്  മുമ്പ്  തന്നെ  ഓർമ്മയായി മാറി. എന്നാൽ  ആര്യങ്കാവ്‌  ചുരം  താണ്ടി   തമിഴ്‌നാട്ടിലേക്ക്   കടന്നാലോ  വഴി നിറയെ നിരനിരയായി പുളിമരങ്ങൾ . വെള്ളകുമ്മായം ചാർത്തി റിഫ്ലക്ടർ ലൈറ്റുകൾ പിടിപ്പിച്ചു  രാത്രിയാത്രക്കാർക്ക്  വഴി തിരിച്ചറിയാൻ  ബുദ്ധിമുട്ടില്ലാത്ത  തരത്തിൽ സംരക്ഷിക്കുന്ന വമ്പൻ പുളിമരങ്ങൾ. മരങ്ങൾ  സംരക്ഷിക്കുവാൻ  തമിഴൻ  കാണിക്കുന്ന  താല്പര്യം  പോലും  നമ്മൾ  മലയാളികൾക്ക്‌  ഇല്ലാതെപോയിരിക്കുന്നു.





ജലചൂഷണത്തിനും  വരൾച്ചയ്ക്കും ആക്കം കൂട്ടുന്ന  വൈദേശിക വൃക്ഷങ്ങ ആയ അക്കേഷ്യയും യൂക്കാലിപ്റ്റസും  മാഞ്ചിയവും മറ്റും നട്ടുവളർത്തുന്നതിൽ  അധികാരിക  കാണിക്കുന്ന താൽപര്യത്തിൽ  നൂറിലൊന്ന്  ഈ  തനതുവൃക്ഷങ്ങളോട്  കാണിച്ചിരുന്നെങ്കി എത്ര  നന്നായിരുന്നു. റോഡുവക്കിലെ  നാടൻമരങ്ങളൊക്കെ കഴിവതും മുറിക്കാതെ  മഴക്കാലത്തിനു  മുമ്പ്  കോതി സംരക്ഷിച്ചും ഏറ്റവും അപകട ഭീഷണി ഉയർത്തുന്ന  മരങ്ങ  മാത്രം  നീക്കം ചെയ്‌തും പാത വികസനം സാധ്യമായിരുന്നു. വിഷവാതകങ്ങളും പൊടിയും ചൂടും  നിറഞ്ഞ റോഡുവക്കി ഓക്സിജ  ലഭ്യത കുറഞ്ഞു  മനുഷ്യജീവിതങ്ങൾ വീർപ്പുമുട്ടുമ്പോൾ,  കണ്ണിലെ കൃഷ്ണ മണിപോലെ കാക്കേണ്ട തനതു മരങ്ങളെയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ നാം  മുറിച്ചുതള്ളിയത്. ഒരു വലിയ മരത്തിൽ നിന്ന് പ്രതിദിനം 200 പേർക്ക് ശ്വസിക്കാൻ പര്യാപ്തമായ ഓക്സിജൻ പുറപ്പെടുവിക്കുന്നു എന്നത്  മരങ്ങളുടെ മഹത്വം വെളിവാക്കുന്നു.



പുതിയ  കാഴ്ച്ച - പുനലൂർ പട്ടണം  


അടുത്തിടെയായി വേനൽക്കാലത്ത്  പുനലൂരി  എത്തിയാ  വറചട്ടി  വീണമാതിരിയാണ്.  കേരളത്തിലെ  ഏറ്റവും  ചൂട് കൂടിയ സ്ഥലമായി പുനലൂർ മാറിയിരിക്കുന്നു .വേനൽക്കാലത്ത് 35 മുത 42 ഡിഗ്രി വരെയാണ് മിക്കപ്പോഴും ചൂട്.പണ്ടൊക്കെ  പുനലൂരും പരിസരപ്രദേശങ്ങളിലും ഇത്ര കടുത്ത ചൂടുണ്ടായിരുന്നില്ല. വെന്തുരുകുന്ന ഈ ചൂട്  അടുത്തകാലത്തായി എന്തുകൊണ്ടാണ്  പുനലൂരിനെ വിടാതെ പിടികൂടിയിരിക്കുന്നത് എന്ന കാര്യത്തി ശരിയായ പഠനങ്ങ 
നടന്നിട്ടില്ല . തമിഴ്‌നാട്ടി  നിന്ന്  ആര്യങ്കാവ്‌  ചുരം കയറി എത്തുന്ന  ഉഷ്‌ണകാറ്റാണ്‌  കാരണം എന്ന്  ഒരു പക്ഷം, അതല്ല  നമ്മുടെ  പരിസ്ഥിതിയ്ക്ക്  ഇണങ്ങാത്ത  സാമൂഹ്യവനവത്കരണത്തിന്റെ  ഭാഗമായി  നട്ടുപിടിപ്പിച്ച  യൂക്കാലിപ്റ്റസും  അക്കേഷ്യയും മാഞ്ചിയവുമൊക്കെ  എന്ന്  വേറൊരു  പക്ഷം.


മണിമരുതി 


കാലം  തെറ്റി  പൂക്കുന്ന  മണിമരുതിക, കണിക്കൊന്നക   ഇവയൊക്കെ  പുനലൂരി  സ്ഥിരം  കാഴ്ചയായി  മാറിയതിന് കാരണം  ഈ  കാലാവസ്ഥാ വ്യതിയാനമത്രെ. ഈ  പുനലൂരിന്  എന്ത്  പറ്റി  എന്നോർത്ത്  മൂക്കത്ത്  വിര  വെയ്ക്കുകയാണ്  പാവം  പൊൻറ്റൂർക്കാർ.



പഴയ മുത്തശ്ശി  മാവിന്റെ  പിൻതലമുറക്കാരൻ 


എന്റെ  സ്കൂളോർമ്മകളിൽ  മായാതെ  നിൽക്കുന്ന ഒട്ടേറെ  മരങ്ങ...കൊല്ലം ചെങ്കോട്ട   റോഡി  ഇടമ.പി  സ്കൂ മുത യു.പി സ്കൂ ജംഗ്ഷവരെ എന്തോരം  മുത്തശ്ശി മാവുക ആയിരുന്നു ഉണ്ടായിരുന്നത്‌ . ഉച്ചയ്ക്ക്  ശേഷം  മാനത്തു മഴകണ്ടാൽ  ബെല്ലടിച്ചു  പള്ളിക്കൂടം  വിടും. വീട്ടിലേക്ക്  ഓടുന്നതിനു  പകരം  ഞങ്ങൾ  റോഡുവക്കിലെ  മാവുകളുടെ  മൂട്ടിലേക്കാകും പാഞ്ഞോടുക. വേന മഴക്ക്  മുമ്പ്  വീശുന്ന കാറ്റി  ചറപറാ  വീഴുന്ന മാങ്ങയ്ക്ക്  പിറകെ പിന്നാലെ എത്തുന്ന മഴയെ  വകവെയ്ക്കാതെ  ഓടാ എന്തായിരുന്നു  ഉത്സാഹം...ചിലപ്പോ  കാറ്റി  ചെറുകൊമ്പുക  കുമ്പഴുപ്പ മാങ്ങകളോടെ  താഴേക്ക്  വീഴും. ഒരു മാസം കൂടിക്കഴിഞ്ഞാ  ഒരു ചെറുകാറ്റടിച്ചാ പൊഴിയുന്ന ചക്കര മാങ്ങക. ഞങ്ങളുടെ  കല്ലും  കപ്പത്തണ്ടും  കൊണ്ടുള്ള  ഏറുകളെ  ഒരു  കുഞ്ഞിന്റെ  കുറുമ്പിനോട്  മാതാവ്   കാണിയ്ക്കുന്ന  കനിവോടെ  ഏറ്റുവാങ്ങിയ  അമ്മച്ചി മാവുകൾ. മാങ്ങക  മരത്തി  വെച്ചു തന്നെ പാതിതീർത്തു  വെയ്ക്കുന്ന  അണ്ണാറക്കണ്ണന്മാ, മാങ്ങ കൊത്തി താഴേക്ക് ഇടുന്ന  കിളിക,  പഴുത്ത മാങ്ങയുടെ മണം പിടിച്ചെത്തുന്ന  വണ്ടുക . ഈ ലോകത്ത് നമുക്ക് മാത്രമല്ല അണ്ണാറക്കണ്ണൻമാർക്കും കിളികൾക്കും വണ്ടുകൾക്കും മണിയനീച്ചകളും ഒക്കെ ജീവിയ്ക്കാ അവകാശമുണ്ടെന്നും ഭൂമിയിലെ  ഓരോ ജീവികൾക്കുമുണ്ട് അവരുടേതായ അവകാശങ്ങ  എന്നും നമ്മെ പഠിപ്പിച്ച വടവൃക്ഷങ്ങ. അവയെല്ലാം ഓരോരോ കാലങ്ങളി ആയി മനുഷ്യ  വെട്ടിവീഴ്ത്തി. ഇപ്പോഴും   ആ  വന്മരങ്ങളുടെ  പിൻതലമുറക്കാർ  ചിലരൊക്കെ  അങ്ങിങ്ങു  നിൽപ്പുണ്ട്, എപ്പോഴാണാവോ  അധികാരിക  പാതയ്ക്ക്  ഭീഷണി എന്നു പേർപറഞ്ഞു  അവയുടെ കടയ്ക്ക കത്തിവെയ്ക്കുക.

ഈ മാവുകളേക്കാൾ ഏറെ ഞാൻ ഓർമ്മിക്കുന്ന  ഒരു  മരമുണ്ടായിരുന്നു അന്ന് കൊല്ലം-ചെങ്കോട്ട റോഡ് സൈഡിൽ, ഒരു  വമ്പൻ  താന്നിമരം. പുനലൂരിൽ നിന്ന് യാത്ര ചെയ്യുമ്പോൾ ഇടമൺ  എൽ.പി.സ്കൂൾ  കഴിഞ്ഞു  മുമ്പോട്ടു പോകുമ്പോൾ  അമ്പലവളവ് (ഷണ്മുഖസ്വാമി ക്ഷേത്രം) കഴിഞ്ഞു  അല്പം  മുമ്പിലായി  റോഡ്‌സൈഡിൽ ഒരു  കൂറ്റൻ താന്നിമരം. മരത്തി നിറയെ താന്നിക്കകൾ. കുഞ്ഞുനാളി സ്കൂളി പോകും വഴി  കെ.ബി.എസ്  എസ്റ്റേറ്റിലെ  കുറുക്കുവഴിയിലൂടെ  കുന്നുംപുറം താണ്ടി ആ  മരത്തിന്റെ  മൂട്ടിലേക്ക്  ഞങ്ങ പ്രതീക്ഷയോടെ ചെല്ലുമായിരുന്നു. ആരെയും നിരാശരാക്കുകയില്ലായിരുന്നു  ആ താന്നിമരം. എല്ലാവർക്കും കിട്ടും മൂന്നുംനാലും താന്നിക്കക. അപ്പോഴാകും ഒരു ചെറുകാറ്റ് വീശുക. കനിവോടെ താന്നിമരം പൊഴിയ്ക്കും അഞ്ചാറ്  താന്നിക്കക. ഓടിച്ചെന്നു അതെടുത്തു നിക്കറിന്റെ പോക്കറ്റി തിരുകി സ്കൂളിലേക്ക് ഒരോട്ടം. ഇടവേളയ്ക്ക് സ്കൂളിന്റെ തിണ്ണയി ഇരുന്നു  കല്ലുകൊണ്ട്  താന്നിക്ക പൊട്ടിച്ചു പരിപ്പ്  തിന്നുന്നതിന്റെ സുഖം. ആ താന്നിക്ക പൊട്ടിക്കുമ്പോ ഉള്ള  ഒരു  വേറിട്ട മണം  എന്റെ മൂക്കിലേക്ക്  ഇപ്പോഴും ഓർമ്മയായി  തിരികെ എത്തുന്നു. കൂട്ടുകാർ  തമ്മിൽ  പിണങ്ങിയാൽ മുഖം വീർപ്പിച്ചു നടക്കുന്ന കൂട്ടുകാരനെ പലപ്പോഴും താന്നിക്ക കൊടുത്താകും വരുതിയിൽ  ആക്കുക.

അങ്ങനെയിരിക്കെ  ഒരു  പ്രഭാതത്തി  ഞങ്ങ  ആ കാഴ്‌ച  കണ്ടു. ഒരു കൂട്ടം മനുഷ്യ വടങ്ങളുമായി  വന്നു ആ മരത്തിന്റെ കൊമ്പുക കോതി, താന്നിമരം മുറിക്കുന്നു. മരം മുറിക്കുന്ന ശബ്ദത്തിനൊപ്പം കിളികളുടെ ദീനരോദനം.  മരത്തോടൊപ്പം  നിലം പതിച്ച ഒട്ടേറെ കിളിക്കൂടുക, ഉറുമ്പുക, ചിലന്തിക, പുഴുക്ക അങ്ങനെ  ഒരു ആവാസ വ്യവസ്ഥയെ തന്നെ  ഒരു മണിക്കൂ കൊണ്ട് ഓർമ്മയാക്കി അവ മാറ്റി. ഒരു മരത്തെ നാം നശിപ്പിക്കുമ്പോ ഒട്ടേറെ ജീവനുകളെ  ആണ് നശിപ്പിക്കുന്നത്  എന്ന് മനസിലാക്കാത്ത സ്വാർത്ഥമനുഷ്യർ. പിന്നീട് പലപ്പോഴും സങ്കടപ്പെടുത്തുന്ന  ഒരു ഓർമ്മയായി  ആ താന്നിമരം എന്റെ മനസ്സിലെത്തും.

കേരളത്തി പണ്ടൊക്കെ താന്നിമരങ്ങ  സാധാരണമായിരുന്നു. കുറെ  ഉയരമെത്തുവോളം ശിഖിരങ്ങ  ഉണ്ടാകാത്ത  ഈ  മരത്തിന്  നല്ല ഉയരമാകുമ്പോ നിറയെ ശിഖിരങ്ങ ആകും. തോണി നിർമ്മാണത്തിനും  മറ്റും ഉത്തമമാണ് ഇതിന്റെ  തടി. അതാകും  മനുഷ്യന് ഈ മരത്തെ   വെട്ടിവീഴ്ത്താനുള്ള  താൽപര്യത്തിന് കാരണം. താന്നിക്ക ഒരു വിലപ്പെട്ട ഔഷധമാണ്. ത്രിഫലയി (കടുക്ക, താന്നിക്ക,നെല്ലിക്ക) പ്രധാനകൂട്ടാണ്  ഇത്. ദഹനക്കുറവിനും ചുമ,ശ്വാസംമുട്ട്, എക്കി, തുടങ്ങിയ രോഗങ്ങൾക്ക്  പ്രതിവിധി ആയി താന്നിക്ക ഉപയോഗിക്കും. പ്രമേഹത്തിനും മൂത്രാശയരോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും പരിഹാരമാണ്  താന്നിക്ക ചേർത്ത ഔഷധങ്ങ.

ചേരുമരത്തിന്റെ (ചാര്) കൊമ്പ് വെട്ടുകയോ  മരത്തി  ചാരുകയോ ചിലപ്പോ കാറ്റേൽക്കുകയോ ചെയ്താ മതി  ചൊറിയുവാ. നമ്മുടെ നാട്ടിലൊക്കെ  ചാര് ആട്ടി (പിണഞ്ഞു) എന്നാണ് പറയുക. ചേരുമരം ആട്ടിയാ താന്നിമരത്തെ വലംവെച്ചു പിഴ ചൊല്ലണം
 " ചേരച്ച ചതിച്ചത് താന്നിച്ച പൊറുക്കണം "
താന്നിമരത്തെ വലം വെച്ചു, താന്നിയി അരച്ചു ദേഹം മുഴുവ പുരട്ടി, അതിന്റെ തൊലി  ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് കുളിച്ചാ  മതി ചൊറിച്ചി മാറും എന്ന് നാട്ടറിവ്. നളദമയന്തികഥയി  ഒരു താന്നിമരത്തിന്റെ  തണലി  വെച്ചാണ്  നളനും ഋതുപർണ്ണനും  അക്ഷഹൃദയമന്ത്രവും അശ്വഹൃദയമന്ത്രവും പരസ്പരം കൈമാറിയത്. ആ താന്നിമരത്തി 5 കോടി ഇലകളും 2500 കായ്കളും ഉണ്ടെന്നു ഒറ്റനോട്ടത്തി അക്ഷഹൃദയമന്ത്രം കൊണ്ടു ഋതുപർണ്ണൻ തിട്ടപ്പെടുത്തിയതായി പുരാണം.

മനുഷ്യകുലത്തിന് ഗുണം ചെയ്യുന്ന ഇത്തരം മിത്രമരങ്ങ വെട്ടിനശിപ്പിച്ചിട്ടു നാം എന്ത് വികസനമാണ് വരുത്താ പോകുന്നത്?. നമ്മുടെ പച്ചപ്പിനു,  ജീവശ്വാസത്തിന് ഇത്തരം മരങ്ങളെ സംരക്ഷിക്കണം. അത്യാവശ്യഘട്ടങ്ങളിൽ മുറിച്ചു മാറ്റപ്പെടുന്ന ഒരു മരത്തിന് പകരം പത്തുമരങ്ങൾ വെച്ചുപിടിപ്പിക്കണം എന്നാണ് സർക്കാർ നിയമം, നിയമങ്ങൾ ഒക്കെ എവിടെ പാലിക്കപ്പെടുന്നു?. പ്രകൃതിയോട് ഇണങ്ങിയാകണം വികസനമെന്ന്  നാം എന്നാണ്‌ പഠിയ്ക്കുക...


ഒരു തൈ നടുമ്പോൾ  
ഒരു തണല്‍ നടുന്നു
നടു നിവര്‍ക്കാനൊരു
കുളിര്‍നിഴൽ നടുന്നു
പകലുറക്കത്തിനൊരു
മലർവിരി നടുന്നു
(ഒ.എന്‍.വി -ഒരു തൈ നടുമ്പോള്‍)

ഒരു മരത്തെ  മഴു  സമീപിക്കുമ്പോ  മരം  പറയുംനിന്റെ  കൈ  എങ്കിലും ഞങ്ങളുടേതാണെന്ന് മറക്കരുത്..  
                                                                       
                                       ടർക്കിഷ് പഴമൊഴി


9 comments:

  1. ആരോട് പറയാൻ പുനലൂരാനേ... വികസനം മാത്രം മതി നമുക്ക്... സ്വന്തം കീശ വീർക്കുന്ന വികസനം...

    ReplyDelete
    Replies
    1. വിനുവേട്ടാ ഉത്തരവാദപ്പെട്ടവർ എന്നെങ്കിലും കണ്ണ് തുറക്കും എന്ന് ആഗ്രഹിക്കാം. ആശംസകൾ

      Delete
  2. ഒരു തൈ നടുമ്പോൾ
    ഒരു തണല്‍ നടുന്നു
    നടു നിവര്‍ക്കാനൊരു
    കുളിര്‍നിഴൽ നടുന്നു
    പകലുറക്കത്തിനൊരു
    മലർവിരി നടുന്നു

    ഒരു മരത്തെ മഴു സമീപിക്കുമ്പോൾ മരം പറയും;
    നിന്റെ കൈ എങ്കിലും ഞങ്ങളുടേതാണെന്ന് മറക്കരുത്.. !
    തനിമരത്തിന്റെ കഥയിലൂടെ വികസനത്തിന്റെ അപഹാസ്യങ്ങൾ
    കൂടി വ്യക്തമാക്കുന്ന കുറിപ്പുകൾ ...

    ReplyDelete
    Replies
    1. സത്യം തന്നെ മുരളി ഭായി...വികസനം സ്വന്തം കീശ വീർപ്പിക്കാൻ മാത്രം അല്ലേ ..ആശംസകൾ

      Delete
  3. കണ്ണുമൂടിയ വികസനത്തിന്റെ കോടാലിക്കൈകൾ മുത്തശ്ശിമരങ്ങളെയും വെറുതെ വിടുന്നില്ല. മെട്രോയുടെ പണി നടക്കുമ്പോളും സ്ഥിതി വ്യത്യസ്തമല്ല :-( വരും തലമുറക്ക് മരമെന്നത് പുസ്തകത്തിലെ ചിത്രം മാത്രമായി മാറുന്ന കാര്യം വിദൂരമല്ല...

    ReplyDelete
    Replies
    1. കേരളത്തിലെ പല വൃക്ഷജനുസുകളും ഓർമ്മയായി മാറുന്ന കാലം വിദൂരമല്ല.. നന്ദി വരവിനും അഭിപ്രായത്തിനും

      Delete
  4. " നാളെ നിന്റെ അന്ത്യദിനമാണെന്നറിഞ്ഞാലും ഇന്നൊരു മരമുണ്ടെങ്കില്‍ നീയത് നട്ട് നനയ്ക്കുക " -- മുഹമ്മദ്‌ നബി.

    ReplyDelete
    Replies
    1. ഈ മഹത്‌വചനം ഞാൻ ഈ പോസ്റ്റിൽ എഴുതാൻ ഉദ്ദേശിച്ചത് ആണ്.. നന്ദി താങ്കൾ ഇത് ഇവിടെ പോസ്റ്റ്‌ ചെയ്തതിന്...ആശംസകൾ

      Delete
  5. മരം ഒരു വരം ആണ്...തണൽ മാത്രമല്ല അത് നമുക്ക് തരുന്നത്...കായ്കളും,പൂകളും,ശുദ്ധവായും പ്രധാനം ചെയ്യുന്നു...റോഡിൻെറ വികസനത്തിനെ മരത്തിൻെറ നാശം..അത് വേണോ ??

    ReplyDelete