പ്രവാസികളുടെ അടയാളപ്പാറ
ഗൾഫ് മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത പാറയാണ് ഖോർഫക്കാനിലെ ഈ അടയാളപ്പാറ. 1960-70 കളിൽ അനേക ഗൾഫ് പ്രവാസികൾ ഈ തീരത്ത് ഉരുക്കളിൽ വന്നിറങ്ങിയിരുന്നു . സ്വപ്നഭൂമി തേടി നീന്തലറിയാത്ത അനേകം പേർ ഈ തീരത്ത് മരിച്ചു വീണു . പത്തേമാരിയിൽ ഈ തീരത്ത് എത്തി കടൽ തീരത്ത് കൂടെ കാൽനടയായും മലയിറങ്ങി വരുന്ന പിക്ക് അപ്പ് വാനുകളിലും കയറി ദുബായിൽ എത്തി ജീവിതം പടുത്തുയർത്തിയവർ .. പ്രവാസികളുടെ കണ്ണീരും സന്തോഷവും ഒരു പോലെ ഏറ്റുവാങ്ങിയ മണ്ണാണിത് .ജീവിത യാഥാർത്ഥ്യങ്ങളുടെ ചൂരേറ്റു വാങ്ങിയ മണ്ണ് .ഒരു കാലത്ത് ബോംബെയിൽ നിന്നും ഗൾഫ് മരുപ്പച്ച തേടി വരുന്ന ഭാഗ്യാന്യേഷികളായ മലയാളി ചെറുപ്പക്കാരെ ഖോർഫക്കാൻ തീരത്ത് ഉരു ഉടമകൾ ഇറക്കിവിടും കാരണം ഹൊർമുസ് കടലിടുക്ക് ചുറ്റി ദുബായിയിൽ എത്തിയാൽ പോലീസിന്റെ പിടിയിൽ പെടാൻ സാധ്യത കൂടുതൽ ആയിരുന്നു . താരതമ്യേന വിജനമായ ഖോർഫക്കാൻ തീരം അവർക്ക് സുരക്ഷിത താവളം ആയിരുന്നു .നിഷ്കളങ്കരായ തദ്ദേശിയർ അവർക്ക് ആഹാരവും അഭയവും നൽകിയിരുന്നു .
ഒന്ന് കാണണം അടയാളപ്പാറ.
ReplyDeleteതാങ്കളുടെ ആഗ്രഹം സാധിക്കട്ടെ..നന്ദി വായനയ്ക്കും അഭിപ്രായത്തിനും..
Delete