Friday, 8 February 2019

അറബിനാട്ടിൽ വാഴയില തേടി നടന്ന കഥ


അറബിനാട്ടി വാഴയില തേടി നടന്ന കഥ



ഏഷ്യാനെറ്റ്  ന്യൂസ്  ഓൺലൈനിൽ  പ്രസിദ്ധീകരിച്ചത്.  ലിങ്ക്  താഴെ കൊടുക്കുന്നു.




പത്തിരുപത്തിരണ്ട്  കൊല്ലം മുമ്പ് ഞാൾഫിൽ ബാച്ചിലറായിരുന്ന കാലം. സാധാരണ പ്രവാസിയുടെ ഗൾഫിലെ ഓണാഘോഷമൊക്കെ  ഒരു വെള്ളിയാഴ്ചയിലെ സദ്യയി  ഒതുങ്ങും. മറ്റ് മൂന്ന് സഹമുറിയന്മാരോടൊപ്പം  ഡബി ഡക്ക കട്ടിലിന്റെ മുകളിലത്തെ തട്ടിലിരുന്നു ഞാനും പിറ്റേന്ന് വെള്ളിയാഴ്ച്ചയി ഉണ്ടാക്കേണ്ട  ഓണ സദ്യയ്ക്ക് ഉള്ള ഒരുക്കങ്ങളെക്കുറിച്ചു കൂലംകഷമായ ചർച്ചയിലാണ്. കൂട്ടത്തി തലമൂത്ത മോഹനേട്ടനാണ് ഉസ്താദ്. അങ്ങേര് ഗൾഫിൽ പണ്ട് ഉരു കയറി വന്നതാണെന്നാണ് പുറം സംസാരം. ഒരു പുണ്ണ്യപുരാതന ഉരുപ്പടി. പാചകത്തി  മൂപ്പ പുപ്പുലി. അങ്ങേര് ഉള്ളതുകൊണ്ട് ഞങ്ങ  ബാക്കി മൂന്നുപേരും വായിക്ക് രുചിയായി  വെട്ടിവിഴുങ്ങുന്നു. മോഹനേട്ട  ഞങ്ങളെ പാചകത്തിന്റെ ബാലപാഠങ്ങ  ഉള്ളി തൊലിക്കുക  ചിക്ക തൊലിയിരിച്ചു മുറിക്കുക, മീ വെട്ടി വൃത്തിയാക്കുക, പാത്രം കഴുകി വൃത്തിയാക്കുക തുടങ്ങിയവ  ഒക്കെ പഠിപ്പിച്ചു തന്നെങ്കിലും  മറ്റു മേജ ഓപ്പറേഷൻസ് ഒന്നും ചെയ്യാ  സമ്മതിക്കുകയില്ല. ഉർവശി ശാപം ഉപകാരമെന്ന മട്ടി ഞങ്ങളും കള്ളപ്പണി  പഠിച്ചു. മൂപ്പ ഉണ്ടാക്കി വെയ്ക്കുന്നത്  മൂന്നുനേരം വെട്ടിവിഴുങ്ങുക, സൂപ്പ മാർക്കറ്റിൽ  നിന്ന് സാധനങ്ങ വാങ്ങിക്കൊണ്ടു കൊടുക്കുക അത്യാവശ്യം പാത്രം കഴുകുക  ഇത്യാദി തടി കേടാകാത്ത പണി മാത്രം ഞാ ഏറ്റടുത്തു. മൂപ്പർക്ക്  ബലിദിയയി  ഡ്രൈവറായിട്ടാണ് പണി .വലിയ ടാങ്കറി രാത്രി ഒരു മണി വരെ റോഡിലെ ചെടികൾക്ക് വെളളം ഒഴിക്കണം കൂടെ ഒരു ബംഗാളി സഹായിയും കാണും.പണി തീർത്തു ബാച്ചില റൂമി വന്നു കിടക്കുന്ന പാവം രാവിലെ തന്നെ എഴുന്നേറ്റ് ബ്രേക്ഫാസ്റ്റ് ഉണ്ടാക്കും. ആരോടും പരാതി ഒന്നും പറയാറില്ല. ഞങ്ങളൊക്കെ അങ്ങനെ തിരിട്ടുപയലുകളായി തിരിഞ്ഞു കളിക്കുന്ന കാലം. പാചകത്തി എന്റെ അസാധാരണ മികവ് കണ്ടു മൂപ്പ എന്നെ ഭക്ഷണമേശയി ന്യൂസ്‌പേപ്പ വിരിയ്ക്കാനും സൂപ്പ മാർക്കറ്റിൽ നിന്ന് സാധനങ്ങ  വാങ്ങാനുമുള്ള പണി ഏൽപ്പിച്ചു. മിക്കവാറും എല്ലാ പ്രവാസി റൂമുകളിലും ഭക്ഷണം വിളമ്പുന്നതിന് ഉള്ള ടേബി മാറ്റ് ആയി ന്യൂസ്പേപ്പറുക ആണ് ഉപയോഗിക്കുക പതിവ്മേശ തുടക്കേണ്ട എന്നൊരു എളുപ്പപണിയ്ക്ക്  ആരോ കണ്ടെത്തിയ വിദ്യ.

ഓണസദ്യയ്ക്കുള്ള സാധനങ്ങ  ഒരുക്കേണ്ട കാര്യങ്ങളെക്കുറിച്ചു തീരുമാനം  ആയി. സൂക്കി നിന്ന് പച്ചക്കറി വാങ്ങുന്നതും ഇല സംഘടിപ്പിക്കുന്നതും എന്റെ ചുമതല. മൂപ്പ ഒരു  പേപ്പ ചീന്തിയെടുത്തു  എന്നോട് ലിസ്റ്റ് എഴുതാ പറഞ്ഞു. അതിനൊരു കാരണം ഉണ്ട് അങ്ങേ ലിസ്റ്റ് എഴുതിയാ വായിച്ചെടുക്കാ ഭഗീരഥ പ്രയത്നം നടത്തണം. ചെന എന്ന് എഴുതിയാ  ചേന എന്നർത്ഥം .പഴയ മൂന്നാംക്ലാസ്സാണ് മൂപ്പ . ചെന എന്നാൾഫിലെ കടകളി കടല എന്നർത്ഥം, ഹിന്ദി ഭാഷയാണ്. ഞാനൊരു ദിവസം അങ്ങേ എഴുതിയ ലിസ്റ്റ് നോക്കി ചേനയ്ക്ക് പകരം  കടല വാങ്ങിക്കൊണ്ട് വന്നു. കടല കണ്ടതോടെ മോഹനേട്ട ചൂടായി. ഞാ സാധനങ്ങ ലിസ്റ്റ് നോക്കി വാങ്ങിക്കാത്തതാണ് കാരണം എന്ന് അയാ. ലിസ്റ്റ് എടുത്തു കാണിച്ചതോടെ മൂപ്പർക്ക് ആകെ നാണക്കേട് ആയി. അതിനു ശേഷം മോഹനേട്ട ലിസ്റ്റ് എഴുതുന്ന പണി ചെയ്യാറില്ല. സാമ്പാറിനുള്ള മിക്സഡ് വെജിറ്റബ , ചേന, പാവയ്ക്ക, വെണ്ടയ്ക്ക ,കാബേജ്, പയ , വെള്ളരി, പച്ചക്കായമത്ത, വാഴയില ലിസ്റ്റ് അങ്ങനെ നീണ്ടു. അന്ന് ഞങ്ങളുടെ സ്ഥലത്തു ലുലുപോലെയുള്ള  വലിയ സൂപ്പർമാർക്കറ്റുകൾ ഒന്നും തന്നെയില്ല. ആകെയുള്ളത് ചന്തയിലെ ചില പച്ചക്കറികടക മാത്രം. പച്ചക്കറി കടയി നിന്ന് സാധനങ്ങ ഒക്കെ വാങ്ങിയെങ്കിലും വാഴയി മാത്രം കിട്ടിയില്ല. കടക്കാരോട് തിരക്കിയപ്പോ അത്  ഏതെങ്കിലും നക്കലി (തോട്ടത്തി) നിന്ന് ബംഗാളികളെ ചാക്കിട്ടു ഒപ്പിച്ചു കൊള്ളാ അവ പറഞ്ഞു. എനിക്കാകട്ടെ  തോട്ടക്കാരായ ബംഗാളികളെ ആരെയും പരിചയമില്ല.

അങ്ങനെ ഇല ഒപ്പിക്കാനായി  തപ്പിനടന്നപ്പോഴാണ്  ഞങ്ങ  താമസ്സിക്കുന്ന ഫ്ലാറ്റിന്റെ വഴിയി ഒരു അറബിവില്ല കണ്ടത്. നല്ല ഭംഗിയുള്ള വില്ല. മതിൽകെട്ടിനുള്ളിൽ മുറ്റത്തു നിറയെ വൃക്ഷങ്ങ ഈന്തപ്പനയും മാവും ഞാവലുമൊക്കെ. ഏറെ ഉയരമില്ലാത്ത മതിലിലൂടെ മരക്കൊമ്പുക പുറത്തേക്ക് എത്തിനോക്കുന്നു. നാലുചുറ്റും മതിലുള്ള വീടിന്റെ പുറകുവശത്തായി കുറേ വാഴക. അവയുടെ ഇലക പുറത്തേക്ക് നോക്കി എന്നെ കൈമാടി വിളിക്കുന്നു. ഞാ ഉറപ്പിച്ചു, ഇവിടെ നിന്നുതന്നെ വാഴയില അടിച്ചുമാറ്റാം. നാലു ഇലയല്ലേ വേണ്ടു അതിനിപ്പോ തോട്ടമൊക്കെ തപ്പി നടക്കുന്നത് ബുദ്ധിമുട്ട് അല്ലേ? പിറ്റേന്ന് വെള്ളിയാഴ്ച്ച ആണ് ഓണസദ്യ, അതിനുമുമ്പ് ഇല എങ്ങനെയെങ്കിലും അടിച്ചുമാറ്റണം ഞാ മനസ്സി പദ്ധതിയിട്ടു. ഈ കാര്യം ഞാ റൂമി  ആരോടും പറഞ്ഞതുമില്ല. പിറ്റേന്ന് വെള്ളിയാഴ്‌ച  രാവിലെ അഞ്ചരമണിക്ക് ഞാ അലാറം വെച്ചുണർന്നു. നേരം പരപരാ വെളുത്തു വരുന്നതേയുള്ളു. മോർണിംഗ് വാക്കിന് പോകുന്നമട്ടി  ഞാ റൂമിനു പുറത്തിറങ്ങി. കൈയ്യി ഒരു പേനാക്കത്തി കരുതിക്കൊണ്ടു അറബിവീട് ലക്ഷ്യമാക്കി നടന്നു. പള്ളിയി നിന്ന് നിസ്കാരം കഴിഞ്ഞു മടങ്ങുന്ന ചിലരൊഴികെ റോഡി ആരെയും  കണ്ടില്ല. ഇതു തന്നെ നല്ല സമയം ഞാ മനസ്സി കരുതി. അറബിവില്ലയുടെ അടുത്ത് എത്തി ഞാ  നാലുപാടും നോക്കി .ആരെയും കാണുന്നില്ല. വാഴയില അടിച്ചുമാറ്റാ പറ്റിയ നേരം. വഴിയിൽകിടന്ന ഒരു നീണ്ട കമ്പെടുത്ത് ഞാ വാഴഇലക വളച്ചുതാഴ്ത്തി  നൊടിയിടയി നാലഞ്ചു ഇലക മുറിച്ചു മാറ്റി.എന്നിട്ടു അതും ചുരുട്ടിപ്പിടിച്ചു ഞാ റോഡിലൂടെ തിരികെ ഫ്ലാറ്റിലേക്ക് നടന്നു. അഞ്ചുമിനിട്ടു നടന്നു കാണാം പുറകി പോലീസ് വണ്ടിയുടെ സൈറ വിളി .അപ്പോഴാണ് എന്റെ തലയി കിളി പോയത്. പണി പാളി... ഇനി വരുന്നേടത്തു  വെച്ചു കാണാം. പോലീസ് കാ  വന്നു എന്റെ അടുത്തു ചവുട്ടി നിറുത്തി. " റഫീഖ് താ " എന്നെ അറബി പോലീസുകാര കൈയാട്ടി വിളിച്ചു.ഞാ തെല്ലുപരുങ്ങലോടെ അടുത്തു ചെന്നു. ചോദ്യവും ഉത്തരവുമില്ലാതെ പോലീസുകാര എന്നെ തള്ളി വണ്ടിക്കുള്ളിലാക്കി സ്റ്റേഷനിലേക്കു കൊണ്ടുപോയി.

പോലീസ് സ്റ്റേഷന്റെ മുമ്പി വണ്ടിനിറുത്തി അയാ  എന്നെ കൈയ്യി ബലമായി പിടിച്ചുകൊണ്ട് ഉള്ളിലേക്ക് കൊണ്ടുപോയി. തൊണ്ടിമുതലായി എന്റെ കൈയ്യി ഒരു പേനാക്കത്തിയും കുറെ ഇലകളും. എന്നെ കണ്ടതോടെ  സ്റ്റേഷനിലെ പോലീസുകാ  ആർത്തു ചിരിച്ചുകൊണ്ട് അറബിയി എന്തൊക്കെയോ പറഞ്ഞു. എനിക്ക് ഒന്നും മനസ്സിലായില്ല. ഒരു പോലീസുകാര  എന്നെ അകത്തെ റൂമിലുള്ള മേലുദ്യോഗസ്ഥന്റെ അടുത്തേക്ക് കൊണ്ടുപോയി. എന്റെ കാലുക വിറയ്ക്കാ തുടങ്ങി. വാഴയില വരുത്തിയ പൊല്ലാപ്പേ..

റൂമി കടന്നതും ഞാ പതിഞ്ഞ സ്വരത്തി ഒരു സലാം പറഞ്ഞു.. എന്റെ വാക്കുക പുറത്തേക്കു വരുന്നില്ല. ഓഫീസ എന്നെ  അടിമുടി നോക്കി ഒന്ന് നീട്ടിമൂളി. അയാ എന്നോട് ഐ.ഡി കാർഡ് ചോദിച്ചു. ഞാ  പോക്കറ്റി  തപ്പി. നിർഭാഗ്യം.. കണ്ടകശനി കൊണ്ടേ പോകൂ.. പേഴ്സ് എടുത്തിട്ടില്ല. രാവിലെ  ഉറക്കത്തി നിന്ന് ഈ പണിക്കിറങ്ങിയതിനിടയി  പേഴ്സ് എടുക്കാ മറന്നു പോയി. അയാ അറബിയി  എന്തോ പറഞ്ഞു. അയാ എന്നോട് മുറി ഇംഗ്ലീഷി ചോദിച്ച ചോദ്യങ്ങൾക്ക്  ഓണം സെലിബ്രേഷ, ഈറ്റിംഗ് ഫുഡ്  എന്നൊക്കെ ഞാ വിക്കിവിക്കി പറഞ്ഞു .അയാൾക്ക്‌  ഒന്നും മനസ്സിലായില്ല. ഒടുവി ഭക്ഷണം കഴിക്കുന്നതുപോലെ ഞാ ആംഗ്യം കാണിച്ചപ്പോ അയാൾക്ക്‌ എന്തൊക്കെയോ മനസ്സിലായി. ഇതു നമ്മുടെ നാട്ടി കഴിക്കാറുള്ള വെജിറ്റബി സാലഡ്  ആണെന്നോ മറ്റോ  ആകും അയാ കരുതിയത്. എവിടെയാണ് ജോലി എന്ന് ചോദിച്ചതിന് ഹോസ്പിറ്റലി എന്ന് കേട്ടതോടെ അയാ തണുത്തു. ഞങ്ങളുടെ സ്ഥലത്തെ ഏക ഹോസ്പിറ്റ ആണത്. അവിടെ ജോലി ചെയ്യുന്നവരോട്  അറബികൾക്ക് പൊതുവെ ബഹുമാനമാണ്. ഭാഗ്യം പിടിവള്ളി കിട്ടി ഞാ  ഫാർമ സിസ്റ്റ്  ആണെന്നും  ദവ( മെഡിസി ) സ്റ്റോറി ആണ് ജോലി ചെയ്യുന്നതെന്നും കേട്ടതോടെ അയാ എന്നോട് കസേരയി ഇരിയ്ക്കാ പറഞ്ഞു. ഞാ കസേരയി മടിയി ഇലയും  പേനാക്കത്തിയുമായി   വൈദ്യുതി കസേരയി മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളിയെപ്പോലെ കുത്തിയിരുന്നു.

ഒരു പത്തുമിനുട്ട്  അങ്ങനെ ഇരുന്നപ്പോഴേക്കും  പരമ്പരാഗത  വേഷം ധരിച്ച ഒരു അറബി കയറിവന്നു. അയാ  എന്നെ  കണ്ടതും " ഹാദാ  ഹിമാ " എന്നു വിളിച്ചു കൂകി. ഇവനാണ് ആ കഴുത എന്നർത്ഥം.  അവന്റെ വീട്ടി കയറി മോഷണം നടത്തിയതിന്റെ  സർവ്വകലിപ്പും അയാളുടെ മുഖത്തുണ്ട്. ഞാ പേടിച്ചു കസേരയി നിന്ന് എഴുന്നേറ്റു നിൽപ്പായി. അറബിയോട് ഓഫീസ  ശാന്തമായി കാര്യങ്ങ പറഞ്ഞു മനസ്സിലാക്കി. ഇവ കള്ളനല്ല  ഇവരുടെ നാട്ടി ഉപയോഗിക്കുന്ന ഏതോ പച്ചക്കറി സലാഡ്  നിന്റെ  വീട്ടി നിന്ന് ചോദിക്കാതെ അടിച്ചുമാറ്റി  അത് ഒരു ക്ഷമിക്കാവുന്ന കുറ്റം അല്ലേ ഉള്ളു എന്നാകും അയാ പറഞ്ഞത്. അതിനിടെ ഞാ  കുറെ തവണ മാലിഷ്, മാലിഷ് (സോറി)  എന്ന് പറഞ്ഞിട്ടും  അറബിയുടെ  മുഖം  കടന്ന കുത്തിയതുപോലെ തന്നെ. ഞാ കള്ളനല്ലെന്ന് ഈ മറുതായോടു  എങ്ങനെ പറഞ്ഞു മനസ്സിലാക്കും? ആലോചിച്ചിട്ട് ഒരു എത്തുംപിടിയും  കിട്ടുന്നില്ല . അപ്പോഴാണ് തലയി  ഒരു ബൾബ് മിന്നിയത്. ഇത് വർക്കായാൽ  രക്ഷപെട്ടു. ഞാ പൂഴിക്കടക പുറത്തെടുത്തു. എന്റെ വയറിന്റെ  ഭാഗത്തു തടകി ഗർഭിണിയുടെ വയ പോലെ പെരുപ്പിച്ചു കാണിച്ചു.
"ഹോർമ്മ ഫീ  ഹമ "
എന്ന് പറഞ്ഞു. എന്നുവച്ചാ  പെണ്ണുമ്പിള്ള ഗർഭിണി ആണെന്ന്.   അവൾക്ക് വാഴയില കൊതി മൂത്ത കാരണം ആണ്  ഞാ  മോഷണത്തിനു  ഇറങ്ങിയതെന്നും പറയാതെ പറഞ്ഞു . എന്റെ ദയനീയമായ നിൽപ്പ് കൂടെ കണ്ടതോടെ അവന്റെ മനസ്സലിഞ്ഞു. പാവം അറബി, ഞാ  എന്റെ ഗർഭിണിയായ ഭാര്യയെ സന്തോഷിപ്പിക്കാ ആണ് ഈ പണിക്കിറങ്ങിയത് എന്നുകേട്ടതോടെ അയാളുടെ ദേഷ്യമൊക്കെ അലിഞ്ഞു പോയി. അയാ എന്റെ തോളി തട്ടിക്കൊണ്ട് 
"ഇൻദാ ക്വോയ്‌സ് സെ സെ "
എന്നുപറഞ്ഞു, അതായത്  നീ നല്ലവനാണ്കുഴപ്പക്കാരനല്ല എന്നർത്ഥം. കല്യാണസൗഗന്ധികം തേടിപ്പോയി പുലിവാലു പിടിച്ച അഭിനവ ഭീമനെപ്പോലെ ഞാ ഒരു വളിച്ച ചിരിയുമായി തല താഴ്ത്തി നിന്നു.

അയാ പോലീസുകാരനോടു യാത്ര പറഞ്ഞു എന്നെ കൈപിടിച്ചു കൊണ്ട് അയാളുടെ വണ്ടിയുടെ അടുത്തേക്ക് കൊണ്ടുപോയി . എന്നോട്  വണ്ടിയി കയറികൊള്ളാ പറഞ്ഞു. ഞാ താമസിക്കുന്നയിടത്ത് വിടാ ആയിരിക്കും എന്നാണ് ഞാ കരുതിയത്. നല്ല പടപണ്ടാരം പോലത്തെ വണ്ടി. പതുപതുത്ത സീറ്റി  ഞാ ഒരു നത്തിനെപ്പോലെ അള്ളിപ്പിടിച്ചിരുന്നു. അയാ ഒന്നും പറയാതെ  എന്നെ അയാളുടെ തോട്ടത്തിലേക്ക് കൂട്ടികൊണ്ടു പോയി.  പണിക്കാരനായ ബംഗാളിയെ  വിളിച്ചു  എനിക്കുവേണ്ടി ഒരു പത്തമ്പത്  വാഴയില മുറിച്ചു അടുക്കി കൈയ്യി  തന്നിട്ട്  മാത്രം ആണ്  അറബിയ്ക്ക് സമാധാനം ആയത്. ഒടുവി ഒരു പഞ്ച് ഡയലോഗും..

" അക്ക  അക്ക  മാഷാ  അള്ളാ  ബച്ചാ  ഇത്തനീ  ഈജി ".
( കഴിച്ചോളൂ, കഴിച്ചോളൂ ദൈവം സഹായിച്ചു നിനക്ക് ഇരട്ടകുട്ടിക  ഉണ്ടാകും)


15 comments:


  1. പാവം അറബി, ഞാൻ എന്റെ ഗർഭിണിയായ ഭാര്യയെ സന്തോഷിപ്പിക്കാൻ ആണ്
    ഈ പണിക്കിറങ്ങിയത് എന്നുകേട്ടതോടെ അയാളുടെ ദേഷ്യമൊക്കെ അലിഞ്ഞു പോയി.
    അയാൾ എന്റെ തോളിൽ തട്ടിക്കൊണ്ട്
    "ഇൻദാ ക്വോയ്‌സ് സെൻ സെൻ "
    എന്നുപറഞ്ഞു, അതായത് നീ നല്ലവനാണ്, കുഴപ്പക്കാരനല്ല എന്നർത്ഥം.
    കല്യാണസൗഗന്ധികം തേടിപ്പോയി പുലിവാലു പിടിച്ച അഭിനവ ഭീമനെപ്പോലെ ഞാൻ ഒരു വളിച്ച ചിരിയുമായി തല താഴ്ത്തി നിന്നു.
    അസ്സൽ അനുഭാവാവിഷ്കാരം ...എന്നിട്ട് ആ ഹനുമാൻ വരം പ്രാബല്യത്തിൽ ആയോ ഭായ് - ഇരട്ട കുട്ടികൾ ?

    ReplyDelete
    Replies
    1. അന്നേരം വായിൽ തോന്നിയത് പറഞ്ഞു രക്ഷപെട്ടു.. അയാളുടെ വാക്ക് ഫലിച്ചില്ല ഭായ്..സന്തോഷം. ആശംസകൾ

      Delete
  2. സംഗതി സത്യം അല്ലെങ്കിലും സത്യസന്ധമായി എഴുതി.പോലീസ് സ്റ്റേഷനിലെ നിൽപ്പ് കണ്ടപ്പോൾ ചിരിയും സങ്കടവും തോന്നി...അക്കൽ.. അക്കൽ...

    ReplyDelete
    Replies
    1. എഴുതി ഫലിപ്പിപ്പിക്കാൻ കഴിഞ്ഞില്ലേ മുഹമ്മദ്‌ ഇക്ക?. എഴുതിയതിൽ ചിലതൊക്കെ സത്യം ആണ് . നന്ദി ..സ്നേഹം.. ആശംസകൾ

      Delete
  3. ജയ്പൂരിൽ ആയിരുന്നപ്പോൾ എന്റെ സ്ഥിരം പരിപാടി ഇതായിരുന്നു... അറബി പോലീസ് അല്ലാത്തത് കൊണ്ട് രക്ഷപെട്ട്.. അല്ലെങ്കിൽ കാണാമായിരുന്നു.

    ReplyDelete
    Replies
    1. മലയാളിയ്ക്ക് എവിടെ ആയാലും വാഴയില ഒഴിവാക്കാൻ പാടാണ്..നന്ദി സ്നേഹം.. ആശംസകൾ

      Delete
  4. എന്നാലും ആ വരം ഫലിക്കാഞ്ഞത് കഷ്ടമായിപ്പോയി :-) വന്നു വന്നു ഇപ്പോ അറബിനാട്ടിലല്ല കേരളത്തിൽ തന്നെ വാഴയില കാശുകൊടുത്തു വാങ്ങേണ്ട അവസ്ഥയായിതുടങ്ങി

    ReplyDelete
    Replies
    1. സത്യം..വാഴയില ഒക്കെ ഓർമ്മയായി മാറുന്ന കാലം ഏറെ അടുത്തു ചെങ്ങാതി.. ആശംസകൾ

      Delete
  5. ഹാ ഹാ ഹാ.ആ ഗർഭം ഉണ്ടാക്കിയില്ലായിരുന്നെങ്കിൽ എന്നായേനേ അല്ലേ???

    ReplyDelete
    Replies
    1. ഗർഭം രക്ഷിച്ചു.. അല്ലെങ്കിൽ ഉണക്ക കുബൂസ് തിന്ന് കുറെ കാലം കിടന്നേനെ.. ആശംസകൾ സുഹൃത്തേ

      Delete
  6. ഈ വാഴയില കഥ ഞാൻ നേരത്തെ വായിച്ചു കമന്റും ഇട്ടതാണ്.. പക്ഷേ എന്റെ കമെന്റ് പബ്ലിഷ് ആയില്ല എന്നു തോന്നുന്നു.
    നല്ല അറബി അല്ലേ ..എന്നിട്ട് എന്തായി. ..
    രസകരം ആക്കി വായന

    ReplyDelete
    Replies
    1. അറബി ഇലയും തന്ന് ഫ്ലാറ്റിന്റെ മുമ്പിൽ ഇറക്കി വിട്ടു.. അറബികളിൽ ഹൃദയവിശാലർ ധാരാളം.. നന്ദി മാഡം.

      Delete
  7. ചേട്ടാ പുതിയ പോസ്റ്റ് ഒന്നുമില്ലേ? വലിയൊരു ഗ്യാപ്പ് ആയല്ലോ ഇപ്പൊ...

    ReplyDelete
  8. കൊള്ളാം.
    നമ്മുടെ നാട്ടിലെ കളികൾ അവിടെ നടപ്പില്ല എന്ന് അവിടെ ജോലി ചെയ്യുന്ന ആളിന് അറിയില്ലായിരുന്നോനോ

    ReplyDelete
    Replies
    1. അന്ന് വാഴയിലയിൽ ഒരു സദ്യ ഉണ്ണുക എന്നത് ഒരു ത്രില്ല്.. അതിന് എന്ത് ത്യാഗവും സഹിക്കാൻ തയാർ ആയ പ്രായം.. പിന്നെ എന്താ ചെയ്ക..

      Delete